വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രാജേഷിനെ പോലീസ് ആദരിച്ചു

എരുമേലി: കഴിഞ്ഞ പതിനാറാം തീയതി എരുമേലി കണ്ണിമല മഠം പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി സ്തുത്യർഹ സേവനം കാഴ്ചവച്ച രാജേഷിനെ ആദരിച്ചു. തമിഴ്നാട്ടിൽ നിന്ന് വന്ന അയ്യപ്പഭക്തയായ 10 വയസുകാരിയുടെ ജീവനെടുത്ത ആ അപകട സമയത്ത് പണി കഴിഞ്ഞ് തിരികെ വരുന്ന വഴി അപകടം കണ്ട രാജേഷ് അവിടെ ഇറങ്ങി അവരെ ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്തു.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തവരെയും കൊണ്ട് അവിടെയെത്തുകയും അഡ്മിറ്റായ അവർക്ക് കൂട്ടിരിക്കുകയും രണ്ടു ദിവസത്തിനു ശേഷം അവർ ഡിസ്ചാർജിനു ശേഷമാണ് മടങ്ങിയത്.അതിനു ശേഷം തിരികെ വരുന്ന വഴി പോലീസ് അപകട സ്ഥലത്ത് ‘നിർമ്മാണ പ്രവർത്തനം നടത്തുന്നത് കണ്ട് അതിലും പങ്കാളിയായി.അപകടത്തിൽ പെട്ട അയ്യപ്പമാരുടെ ഇരുമുടിക്കെട്ടുകൾ അസലത്തിൽ എത്തിച്ച് നെയ്ത്തേങ്ങകൾ ശബരിമലയിൽ എത്തിച്ച് അഭിഷേകം ചെയ്യിച്ച് അവർക്കയച്ചുകൊടുക്കുവാനും ശ്രമിച്ച രാജേഷിനെ എരുമേലി പോലീസ് ആദരിച്ചു.. ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഡി.പ വൈ എസ് പി ബാബുക്കുട്ടൻ, എരുമേലി എസ്.എച്ച്. ഒ ശാന്തി കെ.ബാബു എന്നിവർ പങ്കെടുത്തു.

error: Content is protected !!