റബ്ബർ ബോർഡ് ചെയർമാൻ കാഞ്ഞിരപ്പള്ളിയിൽ സന്ദർശനം നടത്തി
കാഞ്ഞിരപ്പള്ളി: റബ്ബർ ബോർഡിന്റെയും റബ്ബർ ഉത്പാദക സംഘങ്ങളുടെയും സംരംഭമായ കാഞ്ഞിരപ്പള്ളി റബ്ബേഴ്‌സിലും, ചിറക്കടവ് റബ്ബർ ഉത്പാദക സംഘത്തിലും റബ്ബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ സന്ദർശനം നടത്തി. കമ്പനിയുടെയും ഉത്പാദക സംഘങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനും റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനുമാണ് ചെയർമാൻ എത്തിയത്.
മൂല്യവർധിത ഉത്പന്ന നിർമാണത്തിനായി തദ്ദേശീയമായി ചെറുകിട യൂണിറ്റുകൾ ആരംഭിക്കണമെന്നും ഇതുവഴി കർഷകർക്ക് കൂടുതൽ വരുമാനം നേടാൻ കഴിയുമെന്നും ചെയർമാൻ പറഞ്ഞു.
റബ്ബർ ബോർഡ് അംഗങ്ങളായ പി. രവീന്ദ്രൻ, ടി.പി. ജോർജ് കുട്ടി, ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മിഷണർ പി.ജി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി റബ്ബേഴ്‌സ് മാനേജിങ് ഡയറക്ടർ ബി. ശ്രീകുമാർ, ഗോപാലകൃഷ്ണൻ നായർ, ഷാജിമോൻ ജോസ്, പി.ടി. അവിര എന്നിവർ കർഷകപ്രശ്‌നങ്ങൾ അവതരിപ്പിച്ചു.