അവിസ്‌മരണീയ ക്രിസ്മസ് ആഘോഷവുമായി ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂൾ ..
ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം അവിസ്‌മരണീയമായി. പതിവായി സ്‌കൂൾ കോമ്പൗണ്ടിൽ ഒതുങ്ങുന്ന ക്രിസ്മസ് ആഘോഷങ്ങൾ ഇത്തവണ പാറത്തോട് ടൗണിൽ വച്ച് പൊതുജനപങ്കാളിത്തത്തോടെയാണ് നടത്തിയത്. പാറത്തോട്ടിലെ വ്യാപാരികളും, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും, ചുമട്ടു തൊഴിലാളികളും, നാട്ടുകാരും ആഘോഷങ്ങളിൽ ആവേശത്തോടെ പങ്കാളികളായി.
സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ റോസ്മിന്‍, പിടിഎ പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്കാശേരിയിൽ, മറ്റ് PTA പ്രതിനിധികൾ, അധ്യാപകർ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി . മിനി ലോറിയിൽ ഒരുക്കിയ ഉണ്ണീശോയുടെ ടാബ്ലോയ്‌ക്കൊപ്പം നിരവധി കുഞ്ഞു പാപ്പമാർ ടൗണിൽ കൂടി ആടിപാടിയപ്പോൾ, കണ്ടുനിന്നവർ ആഹ്ലദഭരിതരായി.
പാറത്തോട് പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച റാലി, തികഞ്ഞ അച്ചടക്കത്തോടെ പാറത്തോട് ടൗണിൽ എത്തിച്ചേർന്നപ്പോൾ ടാക്സി ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരി വ്യവസായിഏകോപന സമതി അംഗങ്ങൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങിയവർ വളരെ സ്നേഹത്തോടെ അവരെ മധുരം നൽകി സ്വീകരിച്ചു. ടൗണിൽ നടന്ന ആഘോഷത്തിന്റെ ഉദ്‌ഘാടനം പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഡയസ് കോക്കാട്ട് നിർവഹിച്ചു. വിവിധ ജനപ്രതിനിധികളും, വ്യാപാരി, തൊഴിലാളി പ്രതിനിധികളും ക്രിസ്മസ് ആശംസകൾ നേർന്നു.
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച മനോഹരമായ ക്രിസ്മസ് ഡാൻസും കരോൾ ഗാനങ്ങളും കാണികൾ നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു . പാട്ടുകൾ പാടുവാൻ തൊളിലാളി സുഹൃത്തുക്കളും കുട്ടികൾക്കൊപ്പം ഒത്തുചേർന്നതോടെ ആഘോഷം അടിപൊളിയായി ..