KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ ക്രിസ്മസ് ക്രിസ്മസ് ആഘോഷം


പാറത്തോട്: ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ ക്രിസ്മസ് ആഘോഷവും കേക്ക് വിതരണവും പാറത്തോട് ടൗണില്‍ വ്യാഴം രാവിലെ 10ന് നടക്കും. പാറത്തോട്ടിലെ വ്യാപാരി സമൂഹവും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും ആഘോഷങ്ങളില്‍ പങ്കുചേരും. സാന്താക്ലോസ്, കരോള്‍സംഘം, പുല്‍ക്കൂട് എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

പാറത്തോട് ടൗണില്‍ നടക്കുന്ന യോഗം പിടിഎ പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്കാശേരിലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മിന്‍ എസ്എബിഎസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സാജന്‍ കുന്നത്ത്, വാര്‍ഡ് മെംബര്‍മാരായ ജോണിക്കുട്ടി മഠത്തിനകം, ബിജോജി തോമസ്, കെ.യു. അലിയാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എ. അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പാറത്തോട് പള്ളിപ്പടിയിലും ഇടക്കുന്നത്തും ആഘോഷങ്ങള്‍ നടത്തും.

error: Content is protected !!