കാർഷിക വിഷയങ്ങളിൽ സർക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കണം: ജോസഫ് വാഴയ്ക്കൻ

മണിമല: റബർ ഉൾപ്പടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച, ബഫർ സോൺ , പൊന്തൻപുഴയിലെ പട്ടയ പ്രശ്നം തുടങ്ങി കാർഷിക മേഖല നേരിടുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ പുലർത്തുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി അംഗം ജോസഫ് വാഴയ്ക്കൻ എക്സ് എം എൽ എ പറഞ്ഞു. അഴിമതിയിലും ധൂർത്തിലും അഭിരമിക്കുന്ന സർക്കാരിന് ജനങ്ങളുടെ ദുരിതങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊന്തൻപുഴയിലെ പട്ടയ പ്രശ്നം ഉൾപ്പടെയുള്ള കാർഷിക വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് വരും ദിവസങ്ങളിൽ ശക്തമായ സമര പരമ്പരകൾക്ക് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വില വർധന, പിൻവാതിൽ നിയമനം, റബ്ബറിന്റെ വിലത്തകർച്ച, ബഫർ സോൺ, തൊഴിലില്ലായ്മ, അഴിമതി, പോലീസ് നിഷ്‌ക്രിയത്വം, ലഹരി വ്യാപനം,വിദ്വേഷ പ്രചരണം തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് കാഞ്ഞിരപ്പള്ളി, കറുകച്ചാൽ ബ്ലോക്ക്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പൗര വിചാരണ വാഹന പ്രചരണ ജാഥയുടെ സമാപനം പൊന്തൻപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോ തോമസ് പായിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനയോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ അഭിലാഷ് ചന്ദ്രൻ . ഡി. സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ ഷെമീർ, പ്രൊഫ. റോണി.കെ. ബേബി, ഡി സി സി അംഗം അഡ്വ. ആർ പ്രസാദ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി വി സോമൻ, കോൺഗ്രസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി. എം അപ്പുക്കുട്ടൻ നായർ, എം കെ ഫിലിപ്പ്, പി എൻ ദാമോദരൻ പിള്ള, ഒ എം ഷാജി, ബ്ലോക്ക് ഭാരവാഹികളായ പി ജി പ്രകാശ്, സാലു പി മാത്യു, ജിജി പുളിച്ചമാക്കൽ, സിബു ദേവസ്യ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മനോജ് തോമസ്, പി ഡി രാധാകൃഷ്ണ പിള്ള, ഷെറിൻ സലീം, ജോൺസൺ പി. ഇടത്തിനകം, റോബിൻ വെള്ളാപ്പള്ളി, ജയകുമാർ കുറിഞ്ഞിയിൽ, എസ്.എം. സേതുരാജ് , ബിജു പത്യാല, , ജോജി മാത്യു, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിൻസി ബൈജു, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ നിബു ഷൗക്കത്ത്, എം കെ ഷെമീർ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!