KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ. മാണി എം.പി. ജനുവരി ഒന്നിന് ഏയ്ഞ്ചൽവാലിയില്‍

എരുമേലി: ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിനും എയ്ഞ്ചല്‍വാലി, പമ്പാവാലി, മൂക്കന്‍പെട്ടി എന്നീ പ്രദേശങ്ങളിലെ ജനങ്ങളെ നേരിട്ട് കാണുന്നതിനും കേരളാകോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. ജനുവരി ഒന്ന് ഉച്ചകഴിഞ്ഞ് 4.30 ന് ഏയ്ഞ്ചൽ വാലി സന്ദര്‍ശിക്കുന്നു.

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കേരളാകോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് ലോപ്പസ് മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജുകുട്ടി ആഗസ്തി, കേരളാകോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത്, മണ്ഡലം പ്രസിഡന്‍റ് സഖറിയാ ഡോമിനിക് ചെമ്പത്തുങ്കല്‍, ജില്ലാ സെക്രട്ടറി ബിനോ ജോസ് ചാലകുഴി എന്നിവരും ജോസ് കെ. മാണിയോടൊപ്പം ഉണ്ടാകും.

error: Content is protected !!