ബഫർ സോൺ : ഇൻഫാമിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് ആയിരങ്ങൾ പ്രതിഷേധറാലി നടത്തി.

മുണ്ടക്കയം : ബഫർ സോണിൽ രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ അനുസരിച്ചായിരിക്കും കർഷകർ വോട്ടുചെയ്യുകയെന്നും, കർഷകർ ഉൾപ്പെട്ട ജനങ്ങളാണ് ജനപ്രതിനിധികളെ നിയമ സഭയിലും പാർലമെന്റിലും എത്തിച്ചതെന്നും അതു മറക്കരുതെന്നും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ.
ബഫർ സോണിലെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു ഇൻഫാം നേതൃത്വത്തിൽ മുണ്ടക്കയത്ത് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തുനിന്നും കാർബൺ ഫണ്ട്‌ സ്വീകരിച്ചുകൊണ്ട് വനം വിസ്തൃതി കൂട്ടുവാൻ രഹസ്യ അജണ്ടയുമായി സർക്കാർ മുന്നോട്ടുവരികയാണെന്നും, ഇതിനു ശീതീകരണ മുറികളിൽ ഇരുന്നു കപട പരിസ്ഥിതി വാദികൾ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയിൽ കേരളത്തിലെ കർഷകരുടെ ആശങ്ക അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ വളരെ അധികം വൈകി.

ബഫർ സോൺ വിഷയത്തിൽ വൈകിയാണെങ്കിലും മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ അനുകൂലിച്ചു സംസാരിച്ചുകണ്ടു, ഈ വക്ക് തങ്ങൾ വിശ്വാസത്തിൽ എടുക്കുകയാണെന്നും, മൃഗങ്ങൾക്കു നൽകുന്ന നീതി എങ്കിലും കർഷകർക്ക് നൽകണം.

ബഫർ സോണിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെകൂടി കൂടെ ചേർത്തു ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ സഹ രക്ഷാധികാരി ഫാദർ ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ ആമുഖ പ്രഭാഷണം നടത്തി.

ഇൻഫാം കാഞ്ഞിരപ്പള്ളി കർഷക ജില്ലാ പ്രസിഡന്റ്‌ എബ്രഹാം മാത്യു പന്തിരുവേലിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ്‌ ടി എസ് റഷീദ്, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ്‌ അനിൽ സുനിത, കാഞ്ഞിരപ്പള്ളി മഹല്ല് കോ -ഓർഡിനേഷൻ ചെയർമാൻ പി എം അബ്ദുൽ സലാം, ഇന്ത്യൻ ദളിത് ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി പി എ ദാമോദരൻ, ഹൈറേഞ്ജ് എസ് എൻ ഡി പി യോഗം പ്രസിഡന്റ്‌ ബാബു ഇടയാടിക്കുഴി, ഐക്യ മലയരയ മഹാസഭ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ഹരീഷ് കുമാർ, അഖില തിരുവിതാംകൂർ മലയരയ മഹാസഭ പ്രധിനിധി കെ ബി ശങ്കരൻ, പ്രധിഷേധ പരിപാടി സണ്ണി വെട്ടുകല്ലേൽ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!