റേഷൻ വിതരണത്തിലെ അപാകതകൾക്കെതിരേ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

കാഞ്ഞിരപ്പള്ളി: രാജ്യത്തിന് മുഴുവൻ മാതൃകയായ കേരളത്തിലെ പൊതു വിതരണ സംവിധാനത്തെ ഇടതു മുന്നണി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആരോപിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പൊതുവിതരണ സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിക്കേണ്ട ഈ ഘട്ടത്തില്‍ റേഷൻ കടകൾവഴി ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കാതെയും, വിതരണം അവതാളത്തിലാക്കിയും തകര്‍ക്കാൻ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. സര്‍വര്‍ തകരാര്‍മൂലം റേഷന്‍ വിതരണം താളംതെറ്റുന്നത് ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി തുടരുന്ന ഈ അപാകത കാരണം റേഷന്‍ വാങ്ങാനെത്തുന്നവര്‍ സ്ഥിരമായി വെറും കയ്യോടെ മടങ്ങിപ്പോവുകയാണെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു.

റേഷൻ വിതരണത്തിലെ അപാകതകൾക്കെതിരേയും , ഡിസംബർ മാസത്തിലെ റേഷൻ വിതരണം നിർത്തിയതിനെതിരെയും, പുഴുക്കലരി വിതരണം പുനരാരംഭിക്കാത്തതിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു വിതരണ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ ഒ എം ഷാജി, ബിനു കുന്നുംപുറം, അബ്ദുൽ ഫത്താക്ക്, ജോബ് കെ വെട്ടം, ദിലീപ് ചന്ദ്രൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നയിഫ് ഫൈസി, നിബു ഷൗക്കത്ത്, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഷിനാസ് കിഴക്കയിൽ, അസീബ് ഈട്ടിക്കൽ, അൽഫാസ് റഷീദ്, സജി ഇല്ലത്തുപറമ്പിൽ, സന്തോഷ് മണ്ണനാനി, തോമസ് വാരണം, അബീസ് ടി ഇസ്മയിൽ, നെദീർ മുഹമ്മദ്, റസിലി ആനിത്തോട്ടം, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!