റോഡിൽ കളഞ്ഞുകിട്ടിയ പണം തിരികെ നൽകി സഹകരണ ബാങ്ക് ജീവനക്കാരൻ
കാഞ്ഞിരപ്പള്ളി: റോഡിൽ കളഞ്ഞുകിട്ടിയ ഇരുപതിനായിരം രൂപയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി സഹകരണ ബാങ്ക് ജീവനക്കാരൻ.കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്കിലെ സീനിയർ കളക്ഷൻ ഏജന്റ് പിച്ചകപ്പള്ളിമേട് ലെയ്നിൽ പാറയ്ക്കൽ പി ഇ മുഹമ്മദ് സലീമിനാണ് ദേശീയ പാത 183ലെ കാഞ്ഞിരപ്പള്ളി റാണി ആശുപത്രി പടിക്കൽ നിന്നും ഇരുപതിനായിരം രൂപയും പേഴ്സും കളഞ്ഞുകിട്ടിയത്.
സലീം ബാങ്കിലെത്തിയതോടെ പേഴ്സും പണവും നഷ്ടപ്പെട്ട മുണ്ടക്കയം ചിറ്റടി സ്വദേശി കുറമ്പക്കാട് ജയിംസ് മണിയും എത്തിയിരുന്നു. ഇതോടെ സലീം പണവും പേഴ്സും ഇവർക്ക് തിരികെ നൽകി. ബാങ്ക് പ്രസിഡണ്ട് ടി എസ് രാജൻ തേനം മാക്കൽ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഷക്കീലാ നസീർ, ബാങ്ക് സെക്രട്ടറി സൗദ, ബാങ്ക് ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് കൈമാറിയത്.