KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമല ബൈബിൾ കൺവൻഷൻ സമാപിച്ചു

മണിമല : രണ്ടാം തീയതി ആരംഭിച്ച 46 മത് മണിമല ബൈബിൾ കൺവൻഷന്റെ സമാപന ദിനത്തിൽ മാർ. സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ സമാപന സന്ദേശം നൽകി. നമുക്ക് ഉള്ളത് മാത്രമേ മറ്റുള്ളവർക്ക് നൽകാൻ സാധിക്കുകയുള്ളൂ എന്നും നാം പരിശുദ്ധാത്മാവിനാൽ നിറഞ്ഞാൽ മാത്രമേ മറ്റുള്ളവർക്ക് പരിശുദ്ധാത്മാവിനെ നൽകാൻ സാധിക്കുകയുള്ളൂ എന്നും ബിഷപ്പ് ഓർമിപ്പിച്ചു. അതിനാൽ അനുദിനം ജീവിത വിശുദ്ധിയിൽ ജീവിക്കുവാൻ അദ്ദേഹം ഉത്ബോധിപ്പിച്ചു.

ഫാ.മാത്യു താന്നിയത്തു എഴുതിയ ഉന്നതത്തിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.കാരിസ് ഭവൻ ടീം ഫാ. ബിജിൽ ചക്കിയത്ത്, ഫാ.കുര്യൻ കാരിക്കൽ എന്നിവരാണ് കുടുബ നവീകരണ കൺവൻഷൻ നയിച്ചത്.

error: Content is protected !!