ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേരി ക്യൂൻസ് ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ നൽകി, ആയിരം നിർധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുവാൻ ധാരണയായി .
കാഞ്ഞിരപ്പളളി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ കാഞ്ഞിരപ്പളളി മേരി ക്യുൻസ് മിഷൻ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീൻ സൗജന്യമായി നൽകി . നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ നല്കാനുളള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സംരംഭത്തിന്റെ ഉദ്‌ഘാടനം പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആശുപത്രി അങ്കണത്തിൽവച്ച് നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് നൽകിയ ഡയാലിസിസ് മെഷീൻ ഉപയോഗിച്ച് ആശുപത്രിയിൽ 1000 വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുവാൻ ധാരണയായി.
ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സണ്ണി വി. സഖറിയ സമർപ്പണവും, കാഞ്ഞിരപ്പളളി രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കൽ ആശിർവാദവും അനുഗ്രഹപ്രഭാഷണവും നടത്തി . ലയൺസ് ക്ലബ് കാഞ്ഞിരപ്പളളി പ്രസിഡണ്ട് ജെറി ജേക്കബ്, സ്വരുമ പ്രസിഡണ്ട് ജോർജ് കോര പുത്തൻകടുപ്പിൽ മുതലായവർ ചടങ്ങിൽ പങ്കെടുത്തു .