മിനി സിവിൽ സ്റ്റേഷന്റെ ലിഫ്റ്റിൽ രണ്ട് വിദ്യാർഥികൾ കുടുങ്ങി; ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി
പൊൻകുന്നം : മിനി സിവിൽ സ്റ്റേഷന്റെ ലിഫ്റ്റിൽ രണ്ട് വിദ്യാർഥികൾ കുടുങ്ങി.ആർ ടി ഓഫീസിൽ എത്തിയ ചാമംപതാൽ സ്വദേശികളായ ആസിഫ് (18), ജിബിൻ ജോൺ (18) എന്നിവരാണ് അര മണിക്കൂറിന് മുകളിൽ ലിഫ്റ്റിൽ അകപ്പെട്ടത്.
വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് ലിഫ്റ്റ് ഓഫായതെന്നാണ് വിശദീകരണം.
മൂന്നാം നിലയ്ക്കു സമീപം ലിഫ്റ്റിൽ കുടുങ്ങിയ ഇവർ പൊൻകുന്നം പോലീസിന്റെ നമ്പർ സംഘടിപ്പിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഉടൻ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. പോലീസ് സിവിൽ സ്റ്റേഷനിലേക്ക് വന്നതോടെയാണ് ഇവിടെ ഉണ്ടായിരുന്നവരും ലിഫ്റ്റിൽ ആളുണ്ടെന്ന് മനസിലാക്കിയത്.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി ദ്രുതഗതിയിൽ വിദ്യാർത്ഥികളെ പുറത്തെത്തിച്ചു. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ല.