കോവിഡ് പിടിവിട്ട് കുതിക്കുന്നു; പാറത്തോട് പഞ്ചായത്തിൽ മാത്രം കഴിഞ്ഞ 10 മാസത്തിനുള്ളിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു
കോവിഡ് പിടിവിട്ട് കുതിക്കുന്നു
മുണ്ടക്കയത്ത് 44, എരുമേലിയിൽ 30, മണിമലയിൽ 24, എലിക്കുളത്ത് 13, കാഞ്ഞിരപ്പള്ളിയിൽ 9, പാറത്തോട് 8, ചിറക്കടവ് 5
പാറത്തോട് പഞ്ചായത്തിൽ മാത്രം കഴിഞ്ഞ 10 മാസത്തിനുള്ളിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു . കോട്ടയം ജില്ലയിൽ ഇന്നുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം അൻപതിനായിരം കവിഞ്ഞു .
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക് പരിധിയിൽ 137 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുണ്ടക്കയത്ത് 44, എരുമേലിയിൽ 30, മണിമലയിൽ 24, എലിക്കുളത്ത് 13, കാഞ്ഞിരപ്പള്ളിയിൽ 9, പാറത്തോട് 8, ചിറക്കടവ് 5 , കൂട്ടിക്കൽ 3 , കോരുത്തോട് 1 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് കണക്കുകൾ. കോട്ടയം ജില്ലയിൽ ഇന്ന് 715 പുതിയ കോവിഡ് രോഗികൾ ആണുണ്ടായത്.
പാറത്തോട് പഞ്ചായത്തിൽ മാത്രം കഴിഞ്ഞ കഴിഞ്ഞ 10 മാസത്തിനുള്ളിൽ ആയിരത്തിലധികം പേർക്ക് കോവിഡ് ബാധ ഉണ്ടായി എന്നത് ഏവരെയും ഞെട്ടിക്കുന്നു. മറ്റ് പഞ്ചായത്തുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി എല്ലാ ദിവസവും മിക്ക പഞ്ചായത്തുകളിലും കുറഞ്ഞത് അഞ്ചുപേർക്കെങ്കിലും കോവിഡ് രോഗബാധ ഉണ്ടാകുന്നുണ്ട് എന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കോട്ടയം ജില്ലയിൽ ഇന്നുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം അൻപതിനായിരം കവിഞ്ഞു .
വാക്‌സിൻ ലഭിക്കുന്നതുവരെ എല്ലാവരും വളരെയേറെ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് .