സത്യപ്രതിജ്ഞ ചെയ്തില്ല; ജനമനസ്സിൽ പഞ്ചായത്തംഗമായി ജോജോ ചീരാംകുഴി
കൂരാലി: സത്യപ്രതിജ്ഞ ചെയ്യാൻ വിധി അനുവദിച്ചില്ലെങ്കിലും പഞ്ചായത്തംഗമെന്ന സ്ഥാനം മനസ്സിൽ നൽകി ജോജോ ചീരാംകുഴിക്ക് നാട് യാത്രാമൊഴിയേകി. സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന പഞ്ചായത്ത് ഓഫീസിലേക്ക് തിങ്കളാഴ്ച രാവിലെ ജോജോയുടെ ചേതനയറ്റ ശരീരമെത്തിയപ്പോൾ രാഷ്ട്രീയഭേദമെന്യേ ജനപ്രതിനിധികളും ജനങ്ങളും ദുഃഖത്തിലായിരുന്നു.
സഹപ്രവർത്തകനായി ഒപ്പമുണ്ടാകുമെന്ന് കരുതിയിരുന്ന ജോജോയ്ക്ക് വിടചൊല്ലാൻ എലിക്കുളത്തെ ജനപ്രതിനിധികളെല്ലാമുണ്ടായിരുന്നു.
നേരത്തെ കോൺഗ്രസിൽനിന്ന് പഞ്ചായത്തംഗമായിട്ടുള്ള ജോജോ ഇത്തവണ സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസിലെ സ്ഥാനങ്ങൾ രാജിവെച്ച് മുന്നണികൾക്കെതിരേ സ്വതന്ത്രനായി മത്സരിച്ചാണ് 306 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്യാനായില്ല. കോവിഡ് നെഗറ്റീവായെങ്കിലും മറ്റ് അസുഖങ്ങൾ കൂടി ജോജോ ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽനിന്ന് മൃതദേഹം ആദ്യമെത്തിച്ചത് എലിക്കുളം പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു. ഇവിടെ ഒരുമണിക്കൂർ നേരം പൊതുദർശനത്തിന് വെച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, വൈസ് പ്രസിഡന്റ് സിൽവി വിത്സൺ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രവർത്തകർ എന്നിവരെല്ലാം അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിലായിരുന്നു ശവസംസ്‌കാരം. തോമസ് ചാഴികാടൻ എം.പി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, വൈസ് പ്രസിഡന്റ് ടി.എസ്.ശരത്, ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഇളങ്ങുളം: എലിക്കുളം ഗ്രാമപ്പഞ്ചായത്തംഗം ജോജോ ചീരാംകുഴിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇളങ്ങുളത്ത് സർവകക്ഷി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, തോമസ് കല്ലാടൻ, പ്രൊഫ. എം.കെ. രാധാകൃഷ്ണൻ, മാത്യൂസ് പെരുമനങ്ങാട്, കെ.എം.ചാക്കോ, ദീപ ശ്രീജേഷ്, സെബാസ്റ്റ്യൻ പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
എലിക്കുളം: എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അനുശോചിച്ചു. ജനകീയനായ പൊതുപ്രവർത്തകനായിരുന്നു ജോജോയെന്ന് അനുസ്മരിച്ചു.
ഇളങ്ങുളം: ബി.ജെ.പി.എലിക്കുളം പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. രഘുനാഥ് പനമറ്റം അധ്യക്ഷത വഹിച്ചു. ദീപു ഉരുളികുന്നം, എം.ആർ.സരീഷ്‌കുമാർ, ജയപ്രകാശ് വടകര, ശ്രീജാ സരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉരുളികുന്നം: ഇളങ്ങുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജോജോ ചീരാംകുഴിയുടെ നിര്യാണത്തിൽ താഷ്‌കന്റ് പബ്ലിക് ലൈബ്രറി യോഗം അനുശോചിച്ചു. പ്രസിഡന്റ് ഇ.എസ്.ശശികുമാർ അധ്യക്ഷത വഹിച്ചു. എ.പി.വിശ്വം, എം.എം.മനോജ്, കെ.സി.സോണി, എസ്.സന്ദീപ്‌ലാൽ, കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാലി: കർഷകമോർച്ച എലിക്കുളം പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.

ആദരാഞ്ജലികൾ
Àആദരാജ്ഞലികൾ