എം.ജി സർവ്വകലാശാല വനിതാ ക്രിക്കറ്റ് മത്സരത്തിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ തുടക്കമായി
കാഞ്ഞിരപ്പള്ളി : മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ തുടക്കമായി. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സി. ഐ ഷിൻറ്റോ പി കുര്യൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സിബി ജോസഫ്, ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രൊഫ പ്രവീൺ തര്യൻ മുതലായവർ ചടങ്ങിൽ സംബന്ധിച്ചു. ശനിയാഴ്‌ച മത്സരങ്ങൾ സമാപിക്കും.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത 15 കോളേജുകളിൽ നിന്നും ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു .
നോക്ഔട്-കം-ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കേരളാ ക്രിക്കറ്റ് അസോസിയേഷൻ നിർമിച്ചിരിക്കുന്ന ടർഫ് പിച്ചിലാണ് മത്സരം. മൈസൂരിൽ നടക്കുന്ന അന്തർ സർവ്വകലാശാല ടൂർണ്ണമെന്റിനുള്ള ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും.
കഴിഞ്ഞ വർഷത്തെ സൗത്ത് സോൺ അന്തർ സർവ്വകലാശാല മത്സരത്തിൽ രണ്ടാം സ്‌ഥാനക്കാരാണ് എം. ജി സർവ്വകലാശാല ടീം.
ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരത്തിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് വേദിയാകുന്നത്.