കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം അട്ടിമറിയിലൂടെ കോൺഗ്രസിന് പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി: സർവീസ് സഹകരണ ബാങ്ക് ഭരണം കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ രണ്ട് അംഗങ്ങളെ ഒപ്പം കൂട്ടി കോൺഗ്രസ്‌ പിടിച്ചെടുത്തു. അര നൂറ്റാണ്ടിലേറെ കാലമായി കേരള കോൺഗ്രസിന്റെ (എം )കൈവശമിരുന്ന ബാങ്ക് ഭരണം അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കോൺഗ്രസ്‌ പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനൊന്നംഗ ഭരണ സമിതിയിലെ മുഴുവൻ സീറ്റിലും യു ഡി എഫ് വിജിയിച്ചിരുന്നു.കേരള കോൺഗ്രസ്‌ (എം ) ആറ്, കോൺഗ്രസ്‌ അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷി നില. തെരെഞ്ഞെടുപ്പിന് ശേഷം കേരള കോൺഗ്രസ്‌ (എം)യു.ഡി.ഫ് വിട്ട് എൽ.ഡി.എഫിലേക്ക് പോയിരുന്നു.

കേരള കോൺഗ്രസ്‌ (എം) ആറ്, കോൺഗ്രസ്‌ അഞ്ച് എന്നിങ്ങനെ കക്ഷിനില നിലനിൽക്കെ അനാരോഗ്യം മൂലം നിലവിലെ പ്രസിഡന്റ്‌ കെ.ജോർജ് വർഗീസ് പൊട്ടൻ കുളം പ്രസിഡന്റ്‌ സ്ഥാനവും ബോർഡ്‌ മെമ്പർ സ്ഥാനവും രാജി വെച്ചതോടെയാണ് പുതിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കേരള കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ടിലിന്റെ പേര് ജോബ് കെ വെട്ടം നിർദ്ദേശിക്കുകയും തോമസ് ഞള്ളത്തുവയലിൽപിൻതാങ്ങുകയും ചെയ്തു.കോൺഗ്രസ്‌ അംഗങ്ങളായ ഫിലിപ്പ് പള്ളിവാതുക്കൽ, റാണി മാത്യു, സുനിജ സുനിൽ എന്നിവരും കേരള കോൺഗ്രസ്‌ (എം) അംഗം റ്റോജി വെട്ടിയാങ്കലുംവോട്ട് ചെയ്തതോടെ ഏഴ് വോട്ട് നേടി സ്റ്റെനിസ്ലാവോസ് വെട്ടിക്കട്ടിൽ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു.

അധികാര രാഷ്ട്രീയത്തിനു പിന്നാലെയുള്ള കേരള കോൺഗ്രസ്‌ (എം )ന്റെ ഓട്ടത്തിനേറ്റ തിരിച്ചടിയാണ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ഫലമെന്ന് മണ്ഡലം പ്രസിഡന്റ്‌ ബിജു പത്യാല പറഞ്ഞു.

error: Content is protected !!