KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്

മുണ്ടക്കയം ഈസ്റ്റ്:: വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ്, ദേശീയപാതയില്‍ പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവിൽ നിയന്ത്രണം വിട്ട താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു. തേക്കടി സന്ദര്‍ശിച്ച ശേഷം തിരികെ വന്ന ബോംബെ സ്വദേശികളായ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്തേയ്ക്ക് പോകും വഴിയാണ് അപകടം.

കൊടികുത്തിക്ക് സമീപം 50 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാന്‍ മറിഞ്ഞതെങ്കിലും ഒരു തെങ്ങില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

error: Content is protected !!