എം.ജി സർവ്വകലാശാല വനിതാ ക്രിക്കറ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ
കാഞ്ഞിരപ്പള്ളി : മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ
ജനുവരി 20,21 വെള്ളി,ശനി) തീയതികളിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത 15 കോളേജുകളിൽ നിന്നും ടീമുകൾ പങ്കെടുക്കും.
നോക്ഔട്-കം-ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കേരളാ ക്രിക്കറ്റ് അസോസിയേഷൻ നിർമിച്ചിരിക്കുന്ന ടർഫ് പിച്ചിലാണ് മത്സരം. മൈസൂരിൽ നടക്കുന്ന അന്തർ സർവ്വകലാശാല ടൂർണ്ണമെന്റിനുള്ള ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും.
കഴിഞ്ഞ വർഷത്തെ സൗത്ത് സോൺ അന്തർ സർവ്വകലാശാല മത്സരത്തിൽ രണ്ടാം സ്‌ഥാനക്കാരാണ് എം. ജി സർവ്വകലാശാല ടീം.
ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരത്തിന് കോളേജ് വേദിയാകുന്നത്.
രാവിലെ 9.30 ന് കോളേജ് പ്രിൻസിപ്പൽ ഡോ.സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷിൻറ്റോ പി. കുര്യൻ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സിബി ജോസഫ്, ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രൊഫ പ്രവീൺ തര്യൻ, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ജെസ്സിറാ അബ്ബാസ് എന്നിവർ പ്രസംഗിക്കും.