കനത്ത മഞ്ഞും, പൊള്ളുന്ന ചൂടും.. ആശുപത്രികളിലെ തിരക്ക് കൂടുന്നു.

കാഞ്ഞിരപ്പള്ളി : മകരക്കുളിരിൽ വിറച്ചും പകൽ ചൂടിൽ വിയർത്തും മലയോര മേഖല.
ഏതാനും ദിവസങ്ങളായി  പുലർച്ചെ 4 – 6 വരെയുള്ള സമയങ്ങളിൽ  താപനില 20 ഡിഗ്രി യിൽ താഴെ എത്തുന്നുണ്ട്. ഈ സമയം കനത്ത മഞ്ഞ് വീഴ്ചയും ഉണ്ട്. എന്നാൽ പകൽ സമ യങ്ങളിലാകട്ടെ ഉയർന്ന താപനില  35.5 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നുണ്ട്.

പുലർച്ചെ സമയത്തെ തണുപ്പും മഞ്ഞും പകൽ സമയത്തെ കനത്ത ചൂടും ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകു ന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മലയോര മേഖലകളിൽ നിന്ന് ശ്വാസ കോശ സംബന്ധിയായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഉയരുന്നതായാണ്  അറിയുന്നത്.

അലർജി രോഗങ്ങൾ, ആസ്മ, ചുമ, കഫക്കെട്ട്, ചർമ രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാണ് മിക്കവർക്കും

പുലർച്ചെ സമയത്തെ തണുപ്പ് റബർ ടാപ്പിങ് മേഖലകളിൽ അനുകൂലമാണെന്നാണു റബർ ബോർഡിന്റെ നിലപാട്.

error: Content is protected !!