KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു, സഹയാത്രികന്‌ ഗുരുതര പരിക്ക്

പാറത്തോട് പഞ്ചായത്ത് ആഫീസിന് സമീപം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ പാറത്തോട്, മുക്കാലി കുന്നത്ത് വർഗീസിന്റെ മകൻ അജു വർഗീസ് (ജോസുകുട്ടി – 29 -)ആണ് മരണപെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാറത്തോട് പുളിക്കൽ ആഷിക് ബാബുവിനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് കാറിലിടിച്ചതിനു ശേഷം മറ്റൊരു സ്കൂട്ടറിൽ ചെന്ന് ഇടിച്ചു..

26-ാം മൈലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവ് റെൻസി. സഹോദരങ്ങൾ അരുൺ, അഞ്ജു .സംസ്ക്കാര ശുശ്രൂഷകൾ ഞായർ ഉച്ച കഴിഞ്ഞ് രണ്ട് മുപ്പതിന് വീട്ടിൽ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ

error: Content is protected !!