KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റനിസ്‌ളാവോസ് വെട്ടിക്കാട്ടിന് സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റനിസ്‌ളാവോസ് ഡൊമിനിക് വെട്ടിക്കാട്ടിന് കേരള കോൺഗ്രസ് (എം) പ്രവർത്തകർ സ്വീകരണം നൽകി.

കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് (എം) മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ മൈക്കിൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിജു ചക്കാല, ജോഷി അഞ്ചനാടൻ, ഷാജൻ മണ്ണംപ്ലാക്കൽ, മനോജ്‌ ചീരാംകുഴിൽ , വിഴിക്കത്തോട് ജയകുമാർ, റ്റോജി വി ജോർജ്, ബാജി കുന്നപ്പള്ളി, ബാബു അനിതോട്ടത്തിൽ, ജെയിംസ് തേകുംതോട്ടം എന്നിവർ പ്രസംഗിച്ചു. എട്ടു വാർഡ് പ്രസിഡന്റ്മാരും മണ്ഡല ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു.ഇനി മൂന്ന് മേഖലകളിൽ കൂടി സ്വീകരണം കൊടുക്കാൻ യോഗത്തിൽ തീരുമാനമായി.

error: Content is protected !!