ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്ര നവീകരണകലശം 22 മുതൽ 27 വരെ

പൊൻകുന്നം : ഭക്തർ സംഭാവനയായി നൽകിയ മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് പുതിയതായി നിർമ്മിച്ച ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ നവീകരണ കലശപൂജാ കർമ്മങ്ങൾ 22 മുതൽ 27 വരെ തീയതികളിൽ നടക്കും. തന്ത്രി തൃപ്പൂണിത്തുറ പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കലശപൂജകൾ. ഇതിനായി ക്ഷേത്രമുറ്റത്ത് താല്ക്കാലികമായി കെട്ടി ഉയർത്തിയ കലശ മണ്ഡപത്തിലാണ് ദ്രവ്യകലശപൂജകൾ നടക്കുക.

27 ന് രാവിലെ മരുതുകാവ്, മാളികപ്പുറം തുടങ്ങിയ ഉപദേവതകൾക്ക് കലശാഭിഷേകം. 11 മുതൽ പ്രധാന ദേവനായ ശ്രീധർമ്മശാസ്താവിന് സഹസ്രകലശാഭിഷേകം ആരംഭിച്ച് ബ്രഹ്‌മകലശാഭിഷേകത്തോടെ സമാപിക്കും. ഭക്തർക്ക് അന്നദാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 2 ന് വൈകിട്ട് 7.45 ന് എട്ട് ദിവസത്തെ ഉത്സവത്തിന്
കൊടിയേറും. ഫെബ്രുവരി 9 ന് ആറാട്ട് ഉത്സവവും, 10 ന് ഉപക്ഷേത്രമായ മരുതുകാവിൽ ഉത്സവവും നടക്കും.

22 ന് വൈകിട്ട് 5 ന് നവീകരിച്ച ക്ഷേത്രത്തിന്റെ സമർപ്പണ സമ്മേളനം. ക്ഷേത്രം തന്ത്രി പുലിയന്നൂർ മന നാരായണൻ അനുജൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി കൊട്ടാരം തമ്പുരാൻ ബഹു : ദാമോദര രാജ അനുഗ്രഹ പ്രഭാഷണവും, ക്ഷേത്രം നിർമിച്ച ശില്പികളെയും സേവനം ചെയ്തവരെയും ആദരിക്കലും നിർവ്വഹിക്കും.
തുടർന്ന് ആചാര്യവരണം, മുളയിടീൽ ക്രിയകൾ, പ്രാസാദശുദ്ധി, അസ്ത്ര കലശ പൂജ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി തുടങ്ങിയവ നടത്തും. ദീപാരാധനയ്ക്ക് ശേഷം തിരുവരങ്ങിൽ സംഗീതജ്ഞൻ തലവടി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ കുട്ടികളുടെ രാഗാമൃതം.
23 ന് രാവിലെ മുതൽ ഉഷപൂജ, എതൃത്തപൂജ, പന്തീരടി പൂജ, മുളപൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം മുതലായ കലശാഭിഷേകങ്ങളും, നവീകരണ പ്രായശ്ചിത്ത ഹോമം, ഹോമകലശാഭിഷേകം.
വൈകിട്ട് മുളപൂജ, അത്താഴപൂജ.
24 ന് രാവിലെ പ്രോക്ത ഹോമം, പ്രായശ്ചിത്ത ഹോമം. വൈകിട്ട് മുള പൂജ.
25 ന് രാവിലെ നായശാന്തി ഹോമം, ചോര ശാന്തിഹോമം. വൈകിട്ട് മുളപൂജ.
26 ന് രാവിലെ തത്ത്വഹോമം,
കുംഭേശ കലശപൂജ, ബ്രഹ്‌മ കലശപൂജ. വൈകിട്ട് പരികലശപൂജ. അധിവാസ ഹോമം. തിരുവരങ്ങിൽ അന്നേ ദിവസം രാവിലെ 9 മുതൽ രാത്രി 9 വരെ ഇന്ദ്രനീലം രാജേഷ് കുമാറിന്റെ അഖണ്ഡ സംഗീതോത്‌സവം ഉണ്ടാകും.
27 ന് രാവിലെ മരുതുകാവ് , മാളികപ്പുറം തുടങ്ങിയ ഉപദേവതകൾക്ക് കലശാഭിഷേകം, 11 ന് ശാസ്താ ശ്രീകോവിലിൽ ബ്രഹ്‌മ കലശാഭിഷേകം. ഈ സമയം പഞ്ചാരിമേളവും ഏലൂർ ബിജുവിന്റെ സോപാന സംഗീതവും ഉണ്ടാകും. വൈകിട്ട് 7ന് തിരുവരങ്ങിൽ ടെലി ഫെയിം താരങ്ങളായ സന്തോഷ് മല്ലപ്പളളി, വിനീഷ് കാരയ്ക്കാട്ട് എന്നിവർ നയിക്കുന്ന കോമഡി മിമിക്സ്.

2019 ലാണ് ക്ഷേത്രനിർമ്മാണം ആരംഭിച്ചത്. 4 വർഷം കൊണ്ട് പൂർത്തിയാക്കി. തറയും ഭിത്തിയും അംബാസമുദ്രത്തിൽ നിന്നു കൊണ്ടുവന്ന കൃഷ്ണശിലകൾ നിർമ്മിച്ചു. മേൽക്കൂര തടി കൊണ്ട് നിർമ്മിച്ച് ചെമ്പുപാകി. ആനക്കൊട്ടിൽ നവീകരിച്ച് തൂണുകളിൽ ശില്പചാരുത
യോടെ ദശാവതാര രൂപങ്ങൾ സ്ഥാപിച്ച് കമനീയമാക്കി. തൂണുകളിലും, ബലിക്കൽ പുരയിലെ ആരക്കാലുകളിലും ചുറ്റമ്പല മുഖപ്പുകളിലും മ്യൂറൽ പെ
യിന്റിംഗ് നടത്തി വർണ്ണ വിസ്മയം തീർത്തു. പൗരണികമായി മഹാക്ഷേത്രങ്ങളിൽ മാത്രം കണ്ടു വരുന്ന ആനപ്പള്ള മാതൃകയിൽ ചുറ്റുമതിൽ നിർമ്മിച്ചു. ക്ഷേത്രമതിൽക്കകത്ത് ആറ്റുമണൽ വിരിച്ച് , പ്രദക്ഷിണ വഴി കല്ലുപാകി മനോഹരമാക്കി. ഉപദേവതാ ക്ഷേത്രങ്ങളും പുതുക്കിപ്പണിതു.
പത്രസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് കെ.വിനോദ് , സെക്രട്ടറി സുനിൽ കാഞ്ഞിരമുറ്റം, ജോ.സെക്ര. കേശവൻ നായർ എന്നിവർ പങ്കെടുത്തു.

error: Content is protected !!