കാർഷിക ഉല്പ്പാദന സംരംഭങ്ങൾ തുടങ്ങുവാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കർഷകരുടെ ഉല്‍‍പ്പന്നങ്ങളുടെ വില പിടിച്ചു നിർത്തുവാനും, മികച്ച വില ലഭ്യമാക്കുവാനും കാർഷിക ഉൽപന്നങ്ങളില്‍ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങള്‍ ഉണ്ടാക്കി വിദേശ രാജ്യങ്ങൾ അടക്കം കയറ്റുമതി ചെയ്യുന്നതിനും മറ്റുമായി കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുളള ഏഴ് പഞ്ചായത്തുകളിലേയും തൊട്ടടുത്ത ബ്ലോക്ക് പഞ്ചായത്ത് പാമ്പാടി ബ്ലോക്കിലെ നാല് പഞ്ചായത്തുകളേയും ഉൾപ്പെടുത്തി കാഞ്ഞിരപ്പളളി ബ്ലോക്ക് ഒരു എഫ്.പി.ഒ രൂപീകരിക്കുന്നതിന് പ്രസിഡന്റ് അറിയിച്ചു. കാർഷിക യന്ത്രവൽക്കരണം ചെറുകിട കർഷകർക്ക് പരിചയപ്പെടുത്തുകയും, അവയുടെ ട്രെയിനിംഗ് ഉള്‍പ്പെടെയുളളവയുടെ ഏകദിന ശില്പ്പ ശാല ഉല്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ്.

     ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കിഷോര്‍, എ.ഇ. വിന്യ, ബി.ഡി.ഒ. എസ്. ഫൈസല്‍, ജോ.ബി.ഡി.ഒ. സിയാദ് റ്റി.ഇ, ആത്മ ബി.റ്റി.എം പി.ജെ മാത്യു,  വിവിധ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തുടർന്ന്  നടന്ന പരിപാടികൾക്ക്  നേതൃത്വം നല്കി .  തുടർന്ന്  ആധുനിക റബ്ബര്‍ ടാപ്പിംഗ് യന്ത്രം, കൊക്കോകാ ഉണക്കുന്ന യന്ത്രം കൂടാതെ കാര്ഷിക മേഖലയിലെ അതിനൂതനമായ യന്ത്രങ്ങളുടെ പരിചയപ്പെടുത്തലും ഫാം ട്രെയിനിംഗും നടന്നു. 
error: Content is protected !!