വിഴിക്കിത്തോട് ആർ. വി. ഗവ. വി എച്ച് എസ് സ്കൂളിൽ നിർമ്മിച്ച പ്രവേശനകവാടത്തിന്റെ ഉദ്ഘാടനം നടത്തി

ചേനപ്പാടി : വിഴിക്കിത്തോട് ആർ . വി. ഗവ. വി എച്ച് എസ് സ്കൂളിൽ 2021 – 2022 വർഷത്തെ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ വിവിധ നിർമാണ പ്രവർത്തികൾ നടത്തിയതിന്റെയും, പുതുതായി നിർമിച്ച പ്രവേശന കവടത്തിന്റെ ഉദ്ഘാടനവും, സ്കൂൾ വാർഷികവും, യാത്രഅയപ്പ് സമ്മേളനവും നടത്തി.

പ്രവേശന കാവടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പൊതുമാരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജെസി ഷാജൻ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ എബി ജോസ്, ജോളി മടുക്കകുഴി, സിന്ധു സോമൻ, നിസാ സലിം, പ്രിൻസിപ്പൽ രശ്മി വി, ഹെഡ്മിസ്ട്രെസ് ടീനാ എ എം, കെ ബി സാബു, മറിയാമ്മ തോമസ്, അജിത എ കെ, കുമാരി അനന്യ, മാസ്റ്റർ അനുരാജ്, കുമാരി ആതിര, അനുമോൾ സി കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

error: Content is protected !!