കനത്ത മഴയിൽ മരം കടപുഴകി വീണു , റോഡ് ബ്ലോക്കായി

എരുമേലി : കനത്ത മഴയിൽ മരം കടപുഴകി വീണു. തിങ്കൾ വൈകുന്നേരം എരുമേലി ടൗൺ റോഡിൽ കൊരട്ടിക്കും റൊട്ടറി ക്ലബ്ബ് ജങ്ഷനും ഇടയിൽ ആണ് മഴയത്ത്, മരം റോഡിലേക്ക് വീണത് . ആർക്കും പരിക്കില്ല. മരം റോഡിനു കുറുകെ വീണതിനാൽ ഏറെനേരം റോഡ് ബ്ലോക്കായി.
കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം വെട്ടി നീക്കി ഗതാഗതം പുനഃ സ്ഥാപിച്ചു .

error: Content is protected !!