ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് മൂന്നാം തീയതി തുടക്കമാകും

പൊൻകുന്നം : ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് മൂന്നാം തീയതി തുടക്കമാകും . മൂന്നാം തീയതി, അഞ്ചുമണിക്ക് വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന കൊടിക്കൂറയ്ക്ക് വരവേൽപ്പ് നൽകും., 6.30-ന് തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. നാലുമുതൽ 10 വരെ തീയതികളിൽ രാവിലെ 10-ന് ഉത്സവബലി നടത്തും. 12.30-നാണ് ഉത്സവബലിദർശനം. ദേവസ്വംവക ഉത്സവബലിദിനമായ 10-ന് 12.30-ന് മഹാപ്രസാദമൂട്ട് നടത്തും. അഞ്ചുമുതൽ ഒൻപതുവരെ തീയതികളിൽ രാവിലെ എട്ടിന് ശ്രീബലിയും വൈകീട്ട് 4.30-ന് കാഴ്ചശ്രീബലിയും നടത്തും.

ഒൻപതിന് വൈകീട്ട് ഏഴിന് തെക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ സന്ധ്യാവേല, 10-ന് വൈകീട്ട് ഏഴിന് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ സന്ധ്യാവേല, രാത്രി 10-ന് ഋഷഭവാഹന എഴുന്നള്ളിപ്പ് നടത്തും. 11-ന് പള്ളിവേട്ടയുത്സവത്തിന് വൈകീട്ട് 6.30-ന് ഇരുസംഘങ്ങളുടെയും കൂടിവേല. ആറാട്ടുദിനവും കൂടിവേലയാണ്.

പള്ളിവേട്ടയും ആറാട്ടും

11-ാം തീയതി പള്ളിവേട്ടയുത്സവത്തിന് രാവിലെ ശ്രീബലിയിൽ മായന്നൂർ രാജുമാരാരുടെ മേജർസെറ്റ് പഞ്ചവാദ്യം, ശ്രീബലിയിലും കാഴ്ചശ്രീബലിയിലും കലാമണ്ഡലം ശിവദാസിന്റെ മേജർസെറ്റ് പഞ്ചാരിമേളം, കുമാരനല്ലൂർ ഹരിയുടെ മയൂരനൃത്തം. രാത്രി ഒന്നിനാണ് പള്ളിവേട്ട എഴുന്നള്ളത്ത്. 12-ന് വൈകീട്ട് 4.30-നാണ് ആറാട്ടുപുറപ്പാട്. ആറാട്ടുകടവിൽ കൂടിവേല, ദീപക്കാഴ്ച എന്നിവയുണ്ട്. ഏഴിന് ആറാട്ട്, തുടർന്ന് ആറാട്ടുകടവിൽ ദർശനം, പുലർച്ചെ രണ്ടിനാണ് ആറാട്ടെതിരേൽപ്പ്.

തിരുവരങ്ങിൽ

മൂന്നാംതീയതി രാത്രി 7.30-ന് കലാവേദിയുടെ ഉദ്ഘാടനം ജില്ലാകളക്ടർ പി.കെ.ജയശ്രീ നിർവഹിക്കും. തുടർന്ന് തിരുവാതിര, നൃത്തസന്ധ്യ, 9.30-ന് വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം. നാലിന് വൈകീട്ട് അഞ്ചിന് പുല്ലാങ്കുഴൽക്കച്ചേരി, ഏഴിന് സോപാനം സാംസ്‌കാരികകേന്ദ്രം സോപാനസംഗീതജ്ഞൻ ബേബി എം.മാരാരുടെ സ്മരണാർഥം ഞെരളത്ത് ഹരിഗോവിന്ദന്റെ ഹരിഗോവിന്ദഗീതം, ഒൻപതിന് പനമറ്റം രാധാദേവിയുടെ നേതൃത്വത്തിൽ നടനമാധുരി, അഞ്ചിന് വൈകീട്ട് ഏഴിന് ഭക്തിഗാനസന്ധ്യ, ആറിന് വൈകീട്ട് അഞ്ചിന് ശ്രീനന്ദ വാര്യരുടെയും ആറിന് ഡോ.ഡി.സതീദേവിയുടെയും സംഗീതസദസ്, 7.30-ന് തിരുവാതിര, എട്ടിന് അരുണിമ അനുകുമാറിന്റെ ഭരതനാട്യം, ആറിന് രാത്രി 8.30-ന് തിരുവാതിര, ഒൻപതിന് ജയകേരളയുടെ ശലഭോത്സവം, ഏഴിന് വൈകീട്ട് അഞ്ചിന് തലവടി കൃഷ്ണൻകുട്ടിയുടെ രാഗാമൃതം, 6.45-ന് ഭരതനാട്യം, ഏഴിന് സംഗീതസദസ്, ഒൻപതിന് പ്രണവോത്സവം, എട്ടിന് വൈകീട്ട് അഞ്ചിന് തിരുവാതിര, സംഗീതസദസ്, ഏഴിന് നൃത്തം, 8.30-ന് നൃത്തനാടകം, ഒൻപതിന് ഉച്ചയ്ക്ക് 12.30-ന് പാഠകം, 5.30-ന് ഭജൻസ്, 6.30-ന് യോഗദർശനം, 7.30-ന് കരോക്കെഗാനമേള, 8.30-ന് കളരിപ്പയറ്റ്, 9.30-ന് കഥകളി കർണശപഥം, 10-ന് 12.30-ന് ചാക്യാർകൂത്ത്, സംഗീതാർച്ചന, രണ്ടിന് ഭജൻസ്, ആറിന് തിരുവാതിര, ഭക്തിഗാനമേള, 7.30-ന് മൃദംഗം അരങ്ങേറ്റം, ഒൻപതിന് തിരുവനന്തപുരം സംഘചേതനയുടെ നാടകം, 11-ന് വൈകീട്ട് അഞ്ചിന് ഭജനഗാനാമൃതം, ഭരതനാട്യം, തിരുവാതിര, വയലിൻകച്ചേരി, രാത്രി 10-ന് അഖില ആനന്ദും രാജ്കുമാർ രാധാകൃഷ്ണനും നയിക്കുന്ന ഗാനമേള, 12-ന് വൈകീട്ട് 7.30-ന് ദേവീചന്ദനയുടെ നടനം മോഹനം, 10-ന് ഡോ.കൊല്ലം വി.എസ്.ബാലമുരളിയുടെ സംഗീതക്കച്ചേരി.

error: Content is protected !!