ഒഴക്കനാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം : അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
എരുമേലി : വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒഴക്കനാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പുഷ്പാ ബാബുവിനെ വിജയിപ്പിക്കണമെന്ന് എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. വാർഡിലെ എൽഡിഎഫ് കൺവൻഷൻ കാരിത്തോട് സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഏരിയ സെക്രട്ടറി കെ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, സിപിഐ മണ്ഡലം സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശുഭേഷ് സുധാകരൻ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി, ജോസ് പഴയതോട്ടം, സലീം വാഴമറ്റം, സിപിഎം ലോക്കൽ സെക്രട്ടറി വി ഐ അജി, പഞ്ചായത്ത് അംഗംങ്ങളായ ഷാനവാസ് പുത്തൻവീട്, ജെസ്‌ന നജീബ്, സ്ഥാനാർഥി പുഷ്പാ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.