കാവൽ പ്ലസ് പദ്ധതിയുടെ നടത്തിപ്പിനായി അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി : അതിജീവിതകളായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും , പുനരധിവാസത്തിനും ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയുടെ നടത്തിപ്പിനായി യോഗ്യരായ ഉദ്യോഗർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോട്ടയം ജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് വി- കെയർ സെന്റർ ആണ് .
കോർഡിനേറ്റർ – ഒരു തസ്തിക; യോഗ്യത — ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴിച്ച് എം.എസ്. ഡബ്ലൂ – ൽ മറ്റു എല്ലാ സ്പെഷ്യലൈസേഷനും പരിഗണിക്കുന്നതാണ് ) . മൂന്ന് മുതൽ അഞ്ച് വർഷം വരെ കുട്ടികളുടെ സംരക്ഷണ മേഖലയിൽ ജോലി ചെയ്ത പ്രവർത്തി പരിചയം ആവശ്യമാണ്.
കേസ്സ് വർക്കർ’- 1 (സ്ത്രീകൾക്ക് മാത്രം)
എം.എസ്. ഡബ്ലൂ ഒഴികെ മറ്റു എല്ലാ സ്പെഷ്യലൈസേഷനും പരിഗണിക്കുന്നതാണ്.
വിശദമായ ബയോഡേറ്റ താഴെ കൊടുത്തിരിക്കുന്ന മെയിൽ അയക്കുക .അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി ആറ്. ഇന്റർവ്യൂ മുഖേനയാണ് നിയമനം . ഫോൺ നമ്പർ : വീ കെയർ സെന്റർ കാഞ്ഞിരപ്പള്ളി: 9447087271, 8075990078.