ചോറ്റി ശ്രീമഹാദേവഷേത്രത്തിൽ .തിരുവുത്സവവും, മഹാശിവരാത്രിയും. ..
ചോറ്റി ശ്രീമഹാദേവഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവവും മഹാശിവരാത്രിയും 2023ഫെബ്രുവരി 10മുതൽ 18വരെ ആഘോഷിക്കുന്നതാണ്.
10നു വൈകിട്ട് 6.30നു ക്ഷേത്രം തന്ത്രി ബ്രമ്മശ്രീ താഴ്‌മണ്മാടം കണ്ഠരാരു മോഹനരാരു തൃക്കോടിയേറ്റുന്നതോടു കൂടി തിരുവുത്സവത്തിന് തുടക്കം കുറിക്കുന്നു.. അന്നേദിവസം 7.30നു നൃത്തനിശ, നാട്യ കലഷേത്ര കാഞ്ഞിരപ്പള്ളി അവതരിപ്പിക്കുന്നു.
ഫെബ്രുവരി 12നു ഉത്സവബലി 12.30നു ഉത്സവബലി ദര്ശനം. വൈകിട്ട് 7.30നു നൃത്തനിശ അവതരണം ആദിത്യ സ്കൂൾ ഓഫ് ഡാൻസ് ചിറ്റടി.. ഫെബ്രുവരി 13നു ഉത്സവബലി,12.30നു ഉത്സവബലിദര്ശനം.
ഫെബ്രുവരി 16. നു പള്ളിവേട്ട അന്നേ ദിവസം ഉച്ചകഴിഞ്ഞു 3.30നു കാഴ്ച്ച ശ്രീബലി.7.30നു നൃത്തനൃത്യങ്ങൾ. അവതരണം ചിലങ്ക ഡാൻസ് സ്കൂൾ ചിറ്റടി. രാത്രി 10.നു പള്ളിവേട്ട പുറപ്പാട്.10.30നു പള്ളിവേട്ട എതിരെൽപ്പ്.
ഫെബ്രുവരി 17വെള്ളി ആറാട്ട്. അന്നേ ദിവസം ഉച്ച കഴിഞ്ഞു 3മണിക്ക് ആറാട്ട് പുറപ്പെടുന്നതും 6മണിക്ക് ചിറ്റടിയിൽ ഉള്ള ആറാട്ടുകടവിൽ ആറാട്ടുനടത്തി ചിറ്റടി ജംഗ്ഷൻ കൂടി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്, രാത്രി 9.30നു ചോറ്റി ജംഗ്ഷനിൽ ആറാട്ടിനു വരവേൽപ്പ് നൽകുന്നതാണ്. അന്നേദിവസം 7മണിക്ക് ശിവപാർവതി നൃത്തവിദ്യാലയം തിടനാട് അവതരിപ്പിക്കുന്ന നൃത്തനിശ്.7.30നു ചിറ്റടി ജംഗ്ഷനിൽ എസ്. എം. ജി ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
മകശിവരാത്രി ദിവസമായ18നു ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ വഴിപാടുകൾ, പുരണപാരായണം.8.30മുതൽ കാവടിഘോഷയാത്ര, ചിറ്റടി എസ്. എൻ ഡി പി. ശാ ഖ യോഗം ഗുരുദേവ ക്ഷേത്രം പാറത്തോട് ഹിന്ദു യുവജന സംഘടന എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ചു 11മണിക്ക് ക്ഷേത്രത്തിൽ എത്തി ചേരുന്നതുമാണ്. രാത്രി 8മണിക്ക് നൃത്തനിശ, അവതരണം ശ്രീമഹാദേവമതപടശാല ചോറ്റി. 11.30നു ഭക്തിഗാനസുധ, രാഗമാലിക് കലാസമിതി, കോട്ടയം. 2.30മുതൽ നൃത്താനാടകം, അവതരണം കൊല്ലം കെ. ആർ. പ്രസാദുഓ സംഘവും,