കാപ്പുകയം കൊയ്ത്തുത്സവം നാടിന് ഉത്സവമായി
എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇനിയും നെൽക്കൃഷി നെഞ്ചിലേറ്റുന്ന ഏക പ്രദേശമായ എലിക്കുളം പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലെ കൊയ്ത്തുത്സവം നാടിന്റെ പ്രിയപ്പെട്ട ഉത്സവമായി മാറി.
കർഷകർക്കൊപ്പം പനമറ്റം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, എലിക്കുളം എംജിഎം യുപിഎസ്, ഇളങ്ങുളം കെവി എൽ പിഎസ്, എലിക്കുളം സെന്റ് മാത്യൂസ് എൽപിഎസ് എന്നിവിടങ്ങളിലെ കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരും ഒത്തുചേർന്നപ്പോൾ കൊയ്ത്തുത്സവം കുട്ടികളുടെ കാർഷിക പഠന പരിപാടികളിൽ പഞ്ചായത്തിന്റെ തനത് കാഴ്ചപ്പാട് പ്രകടിപ്പിക്കുന്ന ഒന്നായി.
പഞ്ചയാത്ത് പ്രസിഡന്റ് എസ്. ഷാജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി വിത്സൻ അധ്യക്ഷത വഹിച്ചു. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലെൻസി തോമസ് പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ. രാധാകൃഷ്ണൻ, ബെറ്റി റോയ്, ജോമോൾ മാത്യു, എലിക്കുളം ഉണ്ണിമിശിഹ പള്ളി വികാരി ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, സൂര്യാമോൾ, ഷേർളി അന്ത്യാംകുളം, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, അനൂപ് കെ. കരുണാകരൻ, പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്, ആശാമോൾ, ദീപാ ശ്രീജേഷ്, കെ.എം. ചാക്കോ, സിനി കാക്കശേരിയിൽ, ജയിംസ് ജീരകത്തിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, യമുന പ്രസാദ്, പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.