ഇനി എൻസിസി യും എരുമേലി എംഇഎസിൽ, ഉദ്ഘാടനവും സ്നേഹവീടിന് ശിലയും

.

എരുമേലി : 27 വർഷം പിന്നിടുന്ന എരുമേലി എംഇഎസ് കോളേജിന് ഇനി എൻസിസി ആർമി വിങ് യുണിറ്റ്.  ഇതാദ്യമായാണ് സ്വാശ്രയ മേഖലയിൽ ആർട്സ് ആൻഡ് സയൻസ് കോളേജിന് 16 കെ ബറ്റാലിയന്റെ കീഴിൽ എൻസിസി യൂണിറ്റ് അനുവദിക്കപ്പെടുന്നത്. ഒപ്പം നിരാലംബർക്ക് ആശ്വാസമായ വെച്ചൂച്ചിറ മേഴ്സി ഹോമിന് കോളേജിലെ എൻഎസ്എസ് യുണിറ്റിന്റെ നേതൃത്വത്തിൽ ആയിരം ചതുരശ്ര അടിയിൽ സ്നേഹവീടുമൊരുങ്ങുന്നു.

13 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്നേഹവീടിന് ധനസമാഹരണം നടത്തുന്നത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ വഴി. എം ജി യൂണിവേഴ്‌സിറ്റി നടത്തുന്ന നൂറ് വീട് നിർമാണ പദ്ധതിയുടെ ഭാഗമായാണ് വെച്ചൂച്ചിറ മെഴ്‌സി ഹോമിൽ സ്ഥല പരിമിതികൾ മൂലം നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായി സ്നേഹവീട് നിർമ്മിക്കുന്നത്. വീടിന്റെ ശിലാസ്ഥാപനവും എൻസിസി യുണിറ്റിന്റെ ഉദ്ഘാടനവും നാളെ വൈകുന്നേരം നാലിന് കോളേജ് ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനത്തിൽ വെച്ച് നടക്കും.

ശിലാസ്ഥാപനവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിർവഹിക്കും. എൻസിസി യുണിറ്റ് ഉദ്ഘാടനം കോട്ടയം ഗ്രൂപ്പ്‌ കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാം നിർവഹിക്കും.16 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ പി ദാമോദരൻ മുഖ്യ അതിഥിയായി പങ്കെടുക്കും. എംഇഎസ് ജില്ലാ പ്രസിഡന്റ് എം എം ഹനീഫ് അധ്യക്ഷനായിരിക്കും. തുമ്പമൺ രൂപതാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലെമീസ് മുഖ്യ പ്രഭാഷണം നടത്തും, എം ജി യൂണിവേഴ്‌സിറ്റി എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ. ഇ എൻ ശിവദാസ്, കോളേജ് ചെയർമാൻ അബ്ദുൽ സലാം പാറക്കൽ, ജില്ലാ സെക്രട്ടറി ഷഹാസ് പറപ്പള്ളിൽ, മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദ്‌ നജീബ് കല്ലുങ്കൽ, എംഇഎസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹീം വിലങ്ങുപാറ, കോളേജ് മാനേജ്‌മെന്റ് ട്രഷറർ മുഹമ്മദ്‌ ഫുവാദ്, പി എം ഹബീബുള്ള ഖാൻ, പ്രിൻസിപ്പൽ പ്രൊഫ. എസ് അനിൽകുമാർ, വൈസ് പ്രിൻസിപ്പൽ ഷംല ബീഗം, എ രമാദേവി, സബ്ജൻ യൂസുഫ്, ജസീല ഹനീഫ, ഡോ. ഷഹന ബഷീർ, സെബാസ്റ്റ്യൻ പി സേവ്യർ തുടങ്ങിയവർ പ്രസംഗിക്കും.

error: Content is protected !!