പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് 5.30-ന് തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ് ചടങ്ങ് നടത്തിയതോടെ ഉത്സവത്തിന് തുടക്കമായി.
20 ന് വൈകിട്ട് ഏഴുമണിക്ക് എൻ.എസ്.എസ്.പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്.മോഹൻ തിരുവരങ്ങ് ഉദ്ഘാടനം ചെയ്തു . തുടർന്ന് പ്രണവോത്സവം ഡാൻസ്, മൂഴിക്കൽ പങ്കജാക്ഷിയും കൊച്ചുമകൾ രഞ്ജിനിയും അവതരിപ്പിച്ച നോക്കുവിദ്യ പാവകളി അരങ്ങേറി.
21-ന് രാത്രി ഏഴിന് നടി രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുഡി,
22-ന് രാത്രി ഏഴിന് ചെന്നൈ അക്ഷയ് പദ്മനാഭന്റെ സംഗീസദസ്സ്.
23-ന് 2.30-ന് പകലരങ്ങിൽ കഥകളി.
ഏഴിന് തിരുവാതിരകളി. 8.30-ന് ഭക്തിഗാനമേള. 24-ന് ഒന്നിന് പ്രസാദമൂട്ട്, നാലിന് ചൊവ്വല്ലൂർ മോഹനവാര്യരുടെ പഞ്ചാരിമേളം, 7.30-ന് തിരുവാതിര, ഒൻപതിന് നാടകം. 25-ന് ആറാട്ടുത്സവം, പുലർച്ചെ അഞ്ചിന് എണ്ണക്കുടം അഭിഷേകം, 6.45-ന് പുതുക്കലനിവേദ്യം, ഏഴിന് ശ്രീബലി, 11-ന് കുംഭകുടനൃത്തം, രണ്ടിന് ആറാട്ടുപുറപ്പാട്, ആറിന് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിൽ ആറാട്ട്, ഏഴിന് തിരിച്ചെഴുന്നള്ളിപ്പ്, വടക്കുംഭാഗം മഹാദേവസേവാസംഘത്തിന്റെ വേലകളി, പുലർച്ചെ ഒന്നിനാണ് ആറാട്ട് എതിരേൽപ്. തിരുവരങ്ങിൽ രാവിലെ 10 മുതൽ ഭജന, 4.30-ന് നാഗസ്വരക്കച്ചേരി, ഏഴിന് ഭജനാമൃതം, ഒൻപതിന് നൃത്തനാടകം ശ്രീകൃഷ്ണകുചേല.
ശ്രീബലി, ഉത്സവബലി
21 മുതൽ 24 വരെ രാവിലെ എട്ടിന് ശ്രീബലി, 12.30-ന് ഉത്സവബലിദർശനം, നാലിന് കാഴ്ചശ്രീബലി എന്നിവയുണ്ട്. 24-ന് ഉത്സവബലിദർശനത്തിന് ശേഷം മഹാപ്രസാദമൂട്ട്.
ആറാട്ട് സ്വീകരണം
25-ന് വൈകീട്ട് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിലെ ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളത്തിൽ മറ്റത്തിൽപ്പടിയിൽ മഹാദേവ വെള്ളാളയുവജനസംഘം, പുളിമൂട്ടിൽ ശ്രീഭദ്ര സേവാസമിതി, പാറക്കടവിൽ ദേവീതീർഥം സേവാസമിതി, മഞ്ഞപ്പള്ളിക്കുന്ന് ഭക്തസംഘം, കരയോഗംപടിയിൽ വടക്കുംഭാഗം എൻ.എസ്.എസ്., എച്ച്.വൈ.എം.എ., അയ്യപ്പസേവാസംഘം, പൊൻകുന്നം ടൗണിൽ സേവാഭാരതി എന്നിവയുടെ എതിരേൽപും ദീപക്കാഴ്ചയും.