KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബ്രേക്ക് ചവിട്ടിയത് മാറിപ്പോയി… നിയന്ത്രണം വിട്ട കാർ റേഷൻ കടയിലേക്ക് കാർ ഇടിച്ചു കയറി, ഒരാൾക്ക് പരിക്ക്.

മുക്കൂട്ടുതറ : റോഡിൽ കാർ തിരിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ബ്രേക്കിന് പകരം കാൽ ചവിട്ടിയത് ആക്സിലേറ്ററിൽ . ഇതോടെ നിയന്ത്രണം വിട്ട കാർ സമീപത്തെ റേഷൻ കടയിലേക്ക് പാഞ്ഞുകയറി അപകടം. റേഷൻ സാധനങ്ങൻ വാങ്ങാൻ വന്ന വയോധികന് കാർ ഇടിച്ച് പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ മുക്കൂട്ടുതറ ടൗണിൽ ചെറുപുഷ്പം ആശുപത്രിക്ക് സമീപം വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ കെ എ ആന്റണിയുടെ റേഷൻ കടയിലാണ് അപകടം. വെൺകുറിഞ്ഞി തോപ്പിൽ ജോൺ മാത്യു (66) വിനാണ് പരിക്കേറ്റത്. കാലിൽ സാരമായിപരിക്കേറ്റ ഇദ്ദേഹത്തെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലേക്ക് കാർ പാഞ്ഞുവരുന്നത് കണ്ട് റേഷൻ കട ഉടമ ഉൾപ്പടെ കടയിലുണ്ടായിരുന്നവർ പെട്ടന്ന് ഓടി മാറിയത് മൂലം വലിയ അപകടം ഒഴിവായി.

error: Content is protected !!