കോട്ടയം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനം നേടിയ എലിക്കുളം പഞ്ചായത്തിന് അവാർഡ് നൽകി
എലിക്കുളം : മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി സമ്മാനത്തിൽ കോട്ടയം ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് , പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷിൽ നിന്നും ഏറ്റുവാങ്ങി. ജനസൗഹൃദവും കാർഷിക പുരോഗതിയും ലക്ഷ്യമാക്കിയുള്ള പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്.
എലിക്കുളം പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്ക് കാപ്പിയും കടിയും സൗജന്യം. വേണമെങ്കിൽ രക്തസമ്മർദവും, പ്രമേഹവും സൗജന്യമായി പരിശോധിക്കാം. സ്ത്രീകൾക്കും മുതിർന്ന വർക്കും പൊലീസ് സ്റ്റേഷനിൽ പോകാതെ പരാതി പറയാൻ പൊലീസ് ഹെൽപ് ഡെസ്ക്, കൂടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസലിങ്, കർഷകരെ സഹായിക്കുവാൻ പ്രത്യേക പദ്ധതികൾ, ആരോഗ്യ പരിപാലനത്തിനായി ഹെൽത്ത് ഡെസ്ക്, പരാതികൾ പൂരിപ്പിക്കുന്നതിനും, നൽകുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും എത്തുന്ന വയോധികരെയും സ്ത്രീകളെയും ഉൾപ്പെടെ സഹായിക്കാൻ ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സെക്രട്ടറി കെ.സി ബി ജോസ് എന്നിവരുടെ നേതൃ ത്വത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നത്.