എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസം നീളുന്ന തിരുവുത്സവത്തിന് കൊടിയേറി.

എരുമേലി ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനു തന്ത്രി കണ്ഠര് രാജീവരുടെ പ്രതിനിധി സുദീപ് ഭട്ടതിരി കൊടിയേറ്റി. മേൽശാന്തി അനിൽ നമ്പൂതിരി, കീഴ്ശാന്തി ദേവരാജൻ നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു. ഇനി 10 നാൾ എരുമേലി ഉത്സവ ആഘോഷത്തിൽ .

ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മിഷണർ ബി. സുനിൽകുമാർ കൊടിക്കീഴിൽ വിളക്ക് തെളിച്ചു. തുടർന്ന് ഭഗവതിസേവ നടന്നു. മാർച്ച് 8 നാണ് ആറാട്ട്.

ഇന്ന് 7.15 ന് പുരാണപാരായണം. തീർഥപാദീയ സത്സംഗ സമിതി എരുമേലി. 8 ന് ശ്രീബലി- നാഗസ്വരം തൊടുപുഴ മനോജ്, തകിൽ കങ്ങഴ അനീഷ്കുമാർ, ചെണ്ടമേളം കലാപീഠം സുനിൽ കുമാർ ആൻഡ് പാർട്ടി. 10.30 മു തൽ കലശാഭിഷേകം. വൈകിട്ട് 5 ന് കാഴ്ച ശ്രീബലി. 6.45 ന് ഭഗവ തി സേവ, 9 മുതൽ വിളക്ക്. അരങ്ങിൽ ഇന്ന് കഥകളി

വൈകിട്ട് 7നു കഥകളി അരങ്ങേറും. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ആർ. പ്രകാശ് കളിവിളക്ക് തെളിക്കും.

കഥ- കീചകവധം. അവതരണം : കുടമാളൂർ നാട്യമണ്ഡലം, കീചകനായി കലാമണ്ഡലം ഭാഗ്യനാ ഥ് അരങ്ങിലെത്തും. സൈരന്ധ്രി യായി കലാമണ്ഡലം കാശിനാഥ നും സുതേയായി അനന്ദു കൃഷ്ണനും വേഷമിടും.

error: Content is protected !!