മിടുമിടുക്കി ശ്രേയമോൾക്ക് രണ്ടാം വയസ്സിൽ ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്

കാഞ്ഞിരപ്പള്ളി : രണ്ടു വയസ്സിനുള്ളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡും കലാംസ് വേൾഡ് റെക്കോഡും കരസ്ഥമാക്കിയിരിക്കുകയാണ് ചേനപ്പാടി മറ്റേന്നാൽ വീട്ടിൽ മഹേഷിന്റേയും ഗ്രീഷ്മയുടെയും മകൾ ശ്രേയ എം നായർ എന്ന കൊച്ചുമിടുക്കി .
ഡിസംബർ 28 ന് രണ്ടാം പിറന്നാൾ ആഘോഷിച്ച ശ്രേയമോൾ ExtraOrdinary Grasping Power Genius Kid എന്ന കലാംസ് വേൾഡ് റെക്കോർഡും, ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡും ആണ് കരസ്ഥമാക്കിയിരിക്കുന്നത് . ഏറ്റവും ചെറിയ പ്രായത്തിൽ വിവിധങ്ങളായ 250 -ൽ അധികം വിവരങ്ങൾ ഹൃദിസ്ഥം ആക്കി, അവ ഉത്തരങ്ങളായി ചുറുചുറുക്കോടെ പറഞ്ഞതിനാണ് കുഞ്ഞിന് അവാർഡ് ലഭിച്ചിരിക്കുന്നത് .

വളർത്തു മൃഗങ്ങൾ, വന്യജീവികൾ, പക്ഷികൾ, പഴങ്ങൾ, അരുമമൃഗങ്ങൾ, വാഹനങ്ങൾ, പച്ചക്കറികൾ , പഴങ്ങൾ, മൽസ്യങ്ങൾ, ജീവികളുടെ ശബ്ദങ്ങൾ തുടങ്ങി 250 -ൽ അധികം വാക്കുകളും പേരുകളും ശബ്ദങ്ങളും ശ്രേയമോൾ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും .

ശ്രേയയുടെ പിതാവ് മഹേഷ് എസ്. നായർ ഒമാനിൽ ജോലി ചെയ്യുന്നു. മാതാവ് ഗ്രീഷ്മയും, വല്യമ്മ ശ്രീലതയുമാണ് കുഞ്ഞിന്റെ അതിശയകരമായ കഴിവുകൾ കണ്ടത്തി മികച്ച രീതിയിൽ പ്രോത്സാഹനം നൽകിവരുന്നത്. പ്രൈവറ്റ് കോളേജ് അധ്യാപികയായിരുന്ന ശ്രീലത ടീച്ചർ , മകളുടെ മകൾ ശ്രേയമോൾക്ക് ദിവസവും പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു…

നാടിന് അഭിമാനമായ ഈ കുഞ്ഞുമിടുമിടുക്കിക്ക് അവാർഡുകൾ ലഭിച്ചതറിഞ്ഞു, അഭിനന്ദനങ്ങളുമായി നിരവധിപേരാണ് ചേനപ്പാടിയിലെ വീട്ടിൽ എത്തുന്നത് .

error: Content is protected !!