KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉത്സവത്തിനിടെ ഇരുവിഭാഗം തമ്മിൽ അടിപിടി, ഇന്നലെ വീണ്ടും സംഘർഷം, രണ്ടുപേർക്ക് പരിക്കേറ്റു; കാറിന് തീയിട്ടു

എലിക്കുളം: പാലാ-പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. ഇവരെ ആക്രമിച്ചവർ സഞ്ചരിച്ച കാറിന് തീയിട്ടു. തിങ്കളാഴ്ച രാത്രി പത്തുമണിക്കാണ് സംഘർഷമുണ്ടായത്.

കഴിഞ്ഞ ദിവസം ഇടമറ്റത്ത് ക്ഷേത്രോത്സവത്തിനിടെ ഗാനമേളയ്ക്കിടെ കുരുവിക്കൂട് നിന്നുള്ളവരും ഇടമറ്റം സ്വദേശികളായ ചിലരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിൽ ഉൾപ്പെട്ടവരാണ് ഇന്നലെ രാത്രിയിലെ സംഘർഷത്തിലുൾപ്പെട്ടതും. ഇരുകൂട്ടരും അന്ന് വെല്ലുവിളി മുഴക്കിയിരുന്നു.

കുരുവിക്കൂട് കരിമുണ്ടയിൽ ഷിബുവിന്റെ മക്കളായ ആശിഷ്, ആദർശ് എന്നിവർക്കാണ് പരിക്ക്. ഇവരെ പാലാ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടക്കുന്നതിനിടെ കാർ ഓടയിലേക്ക് മറിച്ചിടുകയും തീയിടുകയുമായിരുന്നു. ഫയർഫോഴ്‌സെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.

error: Content is protected !!