കരുതാം, ഓർമിക്കാം; പുറത്ത് പൊള്ളുന്ന ചൂടാണ്

കാഞ്ഞിരപ്പള്ളി : 11 മുതൽ 3 വരെ പുറത്തേക്ക് ഇറങ്ങരുത് എന്ന സർക്കാർ നിർദേശം പാലിക്കണം.പുറത്തിറങ്ങുമ്പോൾ അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.പാദരക്ഷകൾ ഉറപ്പാക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതു നേരിട്ടുവെയിലേൽക്കുന്നതിൽ നിന്നു രക്ഷ നൽകും.

പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ലോഷനുകൾ ചർമത്തിൽ പുരട്ടുന്നതു പൊള്ളലേൽക്കാനുള്ള സാധ്യത കുറയ്ക്കും.ജലാംശത്തിനൊപ്പം ലവണങ്ങളും ശരീരത്തിൽ നിന്നു നഷ്ടമാകുന്നതിനാൽ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.ഇരുചക്ര വാഹനക്കാർ കൈ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. എന്നാൽ റൈഡിങ് ജാക്കറ്റ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക.

error: Content is protected !!