ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന പാചക വാതക വില വർധനവിന് എതിരെ പ്രതിഷേധമിരമ്പി
കാഞ്ഞിരപ്പള്ളി : ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന പാചക വാതക വില വർദ്ധനവിന് എതിരെ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്തിൽ കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫിസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള ഹോട്ടൽ& റെസ്റ്റോറൻ്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷതയിൽ സെക്രട്ടറി റെജി കാവുങ്കൽ സ്വാഗതം ആശംസിച്ചു,
കേരള ഹോട്ടൽ& റെസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷ് ധർണ്ണ ഉദ്ഘാടനം നിർവഹിക്കുകയും ,സംസ്ഥാന വൈ: പ്രസിഡൻ്റ് മുഹമ്മദ് ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി കെ.കെ. ഫിലിപ്പ് കുട്ടി പ്രമേയം അവ തരിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡൻ്റ് ബെന്നിച്ചൻ കുട്ടൻച്ചിറ, വേണുഗോപാലൻ നായർ , അൻസാരി പത്തനാട്, ആർസി നായർ ,സക്കീർ, ബിജോയി ,രാജു ,നാസർ വിന്നർ ,ബഷീർ ചങ്ങനാശേരി, ശശിധരൻ നായർ , വിപിൻ പാലാ ,റ്റി.സി സുകുമാരൻ നായർ, സുനിൽ സിബ്ലൂ തുടങ്ങിയവർ പ്രതിഷേധ ധർണ്ണക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു