KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തിൽ വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് പുതിയ വീടുകൾ മന്ത്രി കൈമാറും

കൂട്ടിക്കൽ : 2021 ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് പുതുതായി നിർമ്മിച്ച നൽകിയ വീടുകൾ മാർച്ച് പത്തിന് രാവിലെ 10.30 ന് മന്ത്രി വി എൻ വാസവൻ കൈമാറും.

കൂട്ടിക്കൽ – ചോലത്തടം റോഡിൽ 150 മീറ്റർ ദൂരത്തിൽ 22.5 സെൻ്റ് സ്ഥലത്താണ് അഞ്ചു വീടുകൾ നിർമ്മിച്ചിട്ടുള്ളതു്. കെ എം ജലീൽ കടവുകരയിൽ, ബീനാ ബാബുറാം ശാരദാ മന്ദിരം, എൻ ബിജു ശാരദാ മന്ദിരം, വിനോദ് തോമസ് കുന്നപ്പള്ളി, സിദിഖ് കടവുകര എന്നിവരുടെ നേതൃത്വത്തിൽ ബന്ധുക്കൾ , സുഹൃത്തുക്കൾ എന്നിവരുടെ സഹായത്തോടെ കുട്ടിക്കൽ പഞ്ചായത്തിന്റെ സഹകരണത്തോടെയാണു് ഈ വീടുകൾ നിർമ്മിച്ചിട്ടുള്ളത്

.ചടങ്ങിൽ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷനാകും. വസ്തുവിന്റെ പ്രമാണങ്ങൾ മുൻ നിയമസഭാംഗം കെ ജെ തോമസ് കൈമാറും. ബീനാ ബാബുരാജ് വീടുകൾ നിർമ്മിച്ച കരാറുകാരനെ ആദരിക്കും.

error: Content is protected !!