KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം വനിതാദിന ആഘോഷവുമായി ടീം മേരീക്വീൻസ്

പാറത്തോട്: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു പാറത്തോട് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം വനിതാദിന ആഘോഷവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ അംഗങ്ങൾ. ആശുപത്രിയിലെ ഹോം കെയർ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐയും സംഘവും പാലമ്പ്രയിലെ തൊഴിലിടത്തിൽ നേരിട്ടെത്തി മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ പൊന്നാട അണിയിച്ചു ആദരിച്ചു.

ഒപ്പം പഞ്ചായത്തിലെ എല്ലാ തൊഴിലുറപ്പു തൊഴിലാളികൾക്കും മേരീക്വീൻസിൻ്റെ പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിൽ പാറത്തോട് പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡണ്ട് സിന്ധു മോഹൻ, വിവിധ വാർഡുകളിലെ വനിതാ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു. തൊഴിലാളികൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലനം, മെഡിക്കൽ കിറ്റുകളുടെ വിതരണം എന്നിവയും നടത്തി.

error: Content is protected !!