ഡിജിറ്റൽ ഇന്റർനെറ്റ് കേബിളുകൾ കെഎസ്ഇബി അധികൃതർ കട്ട് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു
കാഞ്ഞിരപ്പള്ളി : ഈ ഡിജിറ്റൽ യുഗത്തിൽ, സാധാരണക്കാർ നിത്യജീവിതത്തിൽ വളരെയേറെ ആശ്രയിക്കുന്ന ഇന്റർനെറ്റ് സംവിധാനം, മുന്നറിയിപ്പില്ലാതെ കട്ട് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു.
ഇരുപത്തിയാറാം മൈലിൽ പൂതക്കുഴി ഭാഗത്ത് കെസിസിഡിഎൽ കേരളവിഷൻ ഡിജിറ്റൽ ഇന്റർനെറ്റ് കേബിളുകൾ കെഎസ്ഇബി അധികൃതർ അപ്രതീക്ഷിതമായി കട്ട് ചെയ്തത് . കെഎസ്ഇബിക്ക് പണമടയ്ക്കുന്നതും ടാഗ് ചെയ്തിട്ടുള്ളതുമായ കേബിളുകളാണ് കട്ട് ചെയ്തിരിക്കുന്നത് എന്ന് കേരളവിഷൻ പ്രതിനിധികൾ അറിയിച്ചു.
കഴിഞ്ഞദിവസം പാമ്പാടിയിലും കേരള വിഷൻ കേബിളുകൾ കട്ട് ചെയ്തിരുന്നു. കുത്തക കമ്പനികളെ സഹായിക്കുന്നതിനാണ് സാധാരണക്കാരായ കേബിൾ ഓപ്പറേറ്റര്‍മാരെ ദ്രോഹിക്കുന്ന നടപടി കെഎസ്ഇബി ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രവീൺ മോഹൻ പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഇത്തരം ദ്രോഹനടപടിക്കെതിരെ നിയമപരമായും സംഘടനപരമായും പോരാട്ടം നടത്തുമെന്നും പ്രവീൺ മോഹൻ വ്യക്തമാക്കി.