വിജയമ്മ വിജയലാൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ രാജി സമർപ്പിച്ചു
പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വിജയമ്മ വിജയലാൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു.
കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ട് രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ
തിരഞ്ഞെടുത്തത്. സി.പി.ഐയിലെ വിജയമ്മ വിജയലാലിനെ പ്രസിഡന്റായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.
മുന്നണി ധാരണപ്രകാരം നിലവിലുള്ള വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ സിന്ധു മോഹനൻ രാജി സമർപ്പിച്ചു. അടുത്ത വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് -എമ്മിനാണ്. കേരള കോൺഗ്രസിൽ ആനക്കല്ല് ഡി വിഷനംഗം ജിജി ഫിലിപ്പ് കൊച്ചുപുരയ്ക്കലും ,, വെളിച്ചിയാനി ഡിവിഷൻ അംഗം സോഫി ജോസഫുമാണ് ജനപ്രതിനിധികളായുള്ളത് ,കൂടാതെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.എമ്മിനും , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.ഐ.ക്കും കൈമാറും.
കാഞ്ഞിരപ്പള്ളി എഇഒ ശൈലജ തെരഞ്ഞെടുപ്പിന്റെ വാരണാധികാരിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി അനൂപ് എൻ. സന്നിഹിതനായിരുന്നു പുതിയ പ്രസിഡണ്ട് വിജയമ്മ വിജയലാലിന് ആശംസ നേർന്നുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി അനൂപ് എൻ. , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ബ്ലോക്ക് പ്രസിഡണ്ട് അജിത രതീഷ് , എൻ.ജെ. കുര്യാക്കോസ്, പ്രഭാകരൻ, സാജൻ കുന്നത്ത് , റ്റി.ജെ. മോഹനൻ ,ജോർജുകുട്ടി ആഗസ്തി, പി. ആർ. അനുപമ, ജോണിക്കുട്ടി മഠത്തിനകം തുടങ്ങിയവർ പ്രസംഗിച്ചു.