സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷൻ ഒരുക്കിയ സ്നേഹഭവനത്തിന്റെ നിർമ്മാണം പൂർത്തിയായി, താക്കോൽ ദാനം 26 ന്
കാഞ്ഞിരപ്പള്ളി: സ്വന്തമായി വീട്ടില്ലാത്ത നിർധനവിദ്യാർഥികൾക്ക് തലചായ്ക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷൻ പുഞ്ചവയലിൽ നിർമിച്ച സ്‌നേഹഭവനത്തിന്റെ താക്കോൽദാനം ഞായറാഴ്ച രണ്ടിന് ചീഫ് വിപ്പ് ഡോ. എൻ . ജയരാജ് എം.എൽ.എ. നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. വിവിധ സ്‌കൂളുകളിലെ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് നിർമാണത്തിനായി തുക സമാഹരിച്ചത്.
മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയലിൽ 11ാം വാർഡിലാണ് സ്നേഹഭവനം പൂർത്തിയായിട്ടുള്ളത്. 2022 ഓഗസ്റ്റ് പതിനഞ്ചിന് കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് തറക്കല്ലിട്ട് ആരംഭിച്ച സ്നേഹഭവനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിട്ടുള്ളത്. അനു തോമസ് – സജിൻ ദമ്പതിമാരുടെ മൂന്ന് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നമാണ് ഇവിടെ സഫലമാകുന്നത്.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് സ്നേഹഭവനത്തിനു മുഴുവൻ തുകയും കണ്ടെത്തിയത്. 700 സ്ക്വർ അടി വലുപ്പത്തിൽ എട്ടുലക്ഷം രൂപ മുടക്കിയാണ് വീട് പണിതിട്ടുള്ളത്. 2023 മാർച്ച് 26 ഞായറാഴ്ച 2 PM ന് ട കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് താക്കോൽ ദാനം നടത്തുന്നതാണ്. സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി എം. എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി കോർപ്പറ്റ് മാനേജർ ഫാദർ സോമിനിക് അയിലൂപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, വാർഡ് മെമ്പർ ബിൻസി മാനുവൽ , സ്കൗട്ട്സ് & ഗൈഡ്സ് സ്റ്റേറ്റ് കമ്മീഷണർ – റോവർ – അജിത്ത് സി. കളനാട് , അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഡേവിഡ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. റസീന എം.സ്വാഗതവും സ്കൗട്ട് സ് & ഗൈഡ്സ് കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി ശ്രീമതി ബിന്ദു എം.എസ്. നന്ദിയും പറയും.
പത്രസമ്മേളനത്തിൽ ആൻസമ്മ തോമസ്, ഫാ. പി.എ.വിൽസൺ, ടി.കെ.ലതിക, സിസ്റ്റർ പി.ഒ.മിനി, എം.എസ്. ബിന്ദു, പി.എൻ.ഓമന, കെ.സി.ജോൺ, ഷിജി ജേക്കബ്, പി.എസ്. അജയൻ എന്നിവർ പങ്കെടുത്തു.