KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച മുണ്ടക്കയം സ്വദേശിനി 93-കാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

മുണ്ടക്കയം : കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സന്തോഷ് പണ്ഡിറ്റ് കൈത്താങ്ങായത്. ദേവയാനിയമ്മയെ നേരിട്ടുകണ്ടെന്നും ചില കുഞ്ഞുസഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

93 വയസായ, ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരമ്മ എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ദേവയാനിയമ്മയെ സന്ദര്‍ശിച്ച വിവരം അറിയിച്ചത്. ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകളാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ഇത് വാങ്ങി അമ്മയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നുമുണ്ട് അദ്ദേഹം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവയാനിയമ്മയുടെ കയ്യില്‍ നിന്ന് 50 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി 2000 രൂപയുടെ കള്ളനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞത്. കള്ളനോട്ടാണെന്ന് ആദ്യം മനസിലായിരുന്നില്ല. പണം ബസില്‍ കൊടുത്തപ്പോള്‍ ഡ്രൈവറാണ് ഇത് കള്ളനോട്ടാണെന്ന് പറഞ്ഞുതന്നതെന്നും വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. തനിക്ക് സഹായമെത്തിച്ച സന്തോഷ് പണ്ഡിറ്റിനെ ദേവയാനിയമ്മ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

error: Content is protected !!