ഇടിമിന്നലേറ്റ് മുണ്ടക്കയത്ത് ബന്ധുക്കളായ രണ്ടുപേർ മരിച്ചു
മുണ്ടക്കയം : വേനൽ മഴയ് മഴയ്ക്ക് മുന്നോടിയായി എത്തിയ ശക്തമായ ഇടിമിന്നലേറ്റ് മുണ്ടക്കയത്ത് ബന്ധുക്കളായ രണ്ടുപേർ മരിച്ചു
മുണ്ടക്കയം അമരാവതി കപ്പിലാംമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഇവരെ മുണ്ടക്കയം ഗവർമെന്റ് ആശുപത്രിയിലും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച സംസ്ക്കാരം നടത്തും .നടക്കും.രമേശിന്റെ ഭാര്യ സുജാത. സുനിലിന്റെ ഭാര്യ സിന്ധു . മകൻ: അർജുൻ.