കോൺഗ്രസിന്റെ പോരാട്ടങ്ങൾ സാമൂഹിക പരിഷ്കാരങ്ങൾക്ക് അടിത്തറ പാകി: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

പൊൻകുന്നം :കേരളത്തിലെ നവോത്ഥാന ചരിത്രത്തിന്റെ പ്രധാന ഏടാണ് വൈക്കം സത്യാഗ്രഹമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ജാതി വ്യവസ്ഥക്കെതിരേയും ഉച്ചനീചത്വങ്ങൾക്കെതിരേയും കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളാണ് കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് അടിത്തറ പാകിയെതെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി നടത്തുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ചിറ്റേടത്ത് ശങ്കുപിള്ളയുടെ ഛായ ചിത്രം വഹിച്ചുകൊണ്ടുള്ള ജാഥയുടെ ആദ്യ ദിവസത്തെ സമാപനം സ്വീകരണ സ്ഥലമായ പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ .

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പര്യടനത്തിനു ശേഷം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ അതിർത്തിയായ ഇരുപത്തിയാറാം മൈലിൽ എത്തിയ ഛായാചിത്ര ജാഥക്ക് വാദ്യമേളങ്ങളുടെയും ഇരു ചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരണം നൽകി.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ അഭിലാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ആന്റോ ആന്റണി എം പി, വൈസ് ക്യാപ്റ്റൻമാരും കെ പി സി സി ജനറൽ സെക്രട്ടറിമാരുമായ അഡ്വ ജോസി സെബാസ്റ്റ്യൻ, പഴകുളം മധു, യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ ഫിൽസൺ മാത്യൂസ്, കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാടൻ, മുൻ കെ പി സി സി അംഗം അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ ഷെമീർ, പ്രൊഫ. റോണി കെ ബേബി, സുഷമ ശിവദാസ്, അഡ്വ ജോമോൻ ഐക്കര, ഡി സി സി അംഗങ്ങളായ ജോസ് കെ ചെറിയാൻ, രഞ്ജു തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സനോജ് പനയ്ക്കൽ, നായിഫ് ഫൈസി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മനോജ് തോമസ്, ബിജു പത്യാല, ജയകുമാർ കുറിഞ്ഞിയിൽ, ജോജി മാത്യു, അഡ്വ എസ് എം സേതുരാജ്, ഷെറിൻ സലിം, ജോൺസൺ ഇടത്തിനകം, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എസ് സലിം, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലാജി മാടത്താനികുന്നേൽ, ആർ എസ് പി ജില്ലാ കമ്മറ്റി അംഗം മുണ്ടക്കയം സോമൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ.എം.ഷാജി, ബാബു കാക്കനാട്, മുഹമ്മദ് സജാസ്, ഫൈസൽ എം കാസിം, ബിനു കുന്നുംപുറം, സാലു പി മാത്യു, സിബു ദേവസ്യ, സന്തോഷ് മാവേലി, എം റ്റി പ്രീത, ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറി മാത്യു പുന്നത്താനം, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിൻസി ബൈജു, എബിൻ പയസ്, ഷിനാസ് കിഴക്കയിൽ, ലിന്റു ഈഴക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!