മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ സന്ദർശിച്ചു

 

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ സന്ദർശിക്കുന്നു 

കാഞ്ഞിരപ്പള്ളി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ സന്ദർശിച്ചു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൻ, മുൻ അധ്യക്ഷൻ മാർ മാത്യു അറക്കൽ എന്നിവർ ബാവയെ സ്വീകരിച്ചു. സൗഹൃദ സന്ദർശനത്തിലൂടെ സഭകൾ തമ്മിൽ കൂടുതൽ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. കാതോലിക്കാബാവയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ കാരുണ്യപ്രവർത്തനങ്ങൾ വിവിധ സഭകളിലും മതത്തിലുംപെട്ടവർക്ക് ഏറെ പ്രയോജനകരമാകുന്നുവെന്ന് രൂപതാ അധ്യക്ഷന്മാർ അഭിപ്രായപ്പെട്ടു. രൂപതയിലെ വികാരി ജനറാൾമാരായ ഡോ. ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവർ പങ്കെടുത്തു

error: Content is protected !!