KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രണ്ടു കോടി രൂപ മുടക്കി സി. പി.. എം ഓഫീസ്

കാഞ്ഞിരപ്പള്ളി :രണ്ടു കോടി രൂപ ചെലവിൽ  സി.പി. എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിക്കു വേണ്ടി പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന് മെയ് ഒന്നിന്ന് രാവിലെ 9.30ന് തറക്കല്ലിടും.  കെ ജെ തോമസ് എക്സ്.എം. എൽ.എ  തറക്കല്ലിടുo.
കാഞ്ഞിരപ്പള്ളി കുരിശു കവലയിലുള്ള പഞ്ചായത്ത് ടൗൺ ഹാളിന് സമീപമാണ് മൂന്നുനിലകളിലായി പുതിയ മന്ദിരം നിർമ്മിക്കുക. ഇവിടെ പാർട്ടി വാങ്ങിയ 12 സെൻ്റ് സ്ഥലത്താണ് മന്ദിര നിർമ്മാണം. സി. പി. എം ഏരിയാ കമ്മിറ്റി ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി ഐ ടി യു ) ഓഫീസ്, പാലിയേറ്റീവ് സെൻ്റർ, ലൈബ്രറി ആൻഡ് റീഡിംഗ് റൂം, സോഷ്യൽ മീഡിയാ റും, കോൺഫ്രറൻസ് ഹാൾ, വാഹന പാർക്കിംഗ് കേന്ദ്രം തുടങ്ങിയവ ഇതിലുണ്ടാക്കും. കാഞ്ഞിരപ്പള്ളി ഏരിയായിലെ 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലുള്ള 4500 പാർട്ടി അംഗങ്ങളിൽ നിന്നും കെട്ടിട നിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്തും.ഈ വർഷം അവസാനം പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 

error: Content is protected !!