KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ്. ആന്റണിസ് കോളേജിൽ ഫാഷൻ ഷോ ഇന്ന്

പെരുവന്താനം : എം.ജി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്റ്. ആന്റണിസ് കോളേജിലെ ഫാഷൻ ഡിസൈനിങ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 04.30 നു ഫാഷൻ ഷോ സംഘടിപ്പിക്കുo. കോളേജിൽ പഠിക്കുന്ന 30 വിദ്യാർഥികൾ ഡിസൈൻ ചെയ്ത 120 ലേറെ വൈവിധ്യമാർന്ന ഡിസൈൻ കളക്ഷനുകളുമാണ് അവതരിപ്പിക്കുന്നത് .  തുടർന്ന് ഇതര ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും.
ഇന്ന് വൈകിട്ട് 4.30 നു കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രമുഖ ഫാഷൻ ഡിസൈനറായ അനിത അഖിൽ, മിസ്സ്‌ കേരള ഫൈനലിസ്റ്റ് താരാ ആർ. നായർ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഡോ. ലാലിച്ചൻ കല്ലമ്പള്ളിയും, സെക്രട്ടറി.  ടിജോമോൻ ജേക്കബ്, ജനറൽ കൺവീനർ ക്രിസ്റ്റി ജോസും അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും പങ്കെടക്കുവാൻ താല്പര്യമുള്ള പൊതു ജനങ്ങൾക്ക് വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും , പ്ലസ് ടു വിദ്യാർത്ഥികൾക്കും പ്രത്യേക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് താല്പര്യമുള്ളവർ ബന്ധപെടുക ,  9656132624 ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

error: Content is protected !!